Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 11:11 AM IST Updated On
date_range 18 Aug 2018 11:11 AM ISTസമഗ്ര പച്ചക്കറികൃഷി വികസനം; ജില്ലക്ക് നാല് അവാർഡ്
text_fieldsbookmark_border
കാസർകോട്: സംസ്ഥാനതലത്തിൽ പച്ചക്കറികൃഷി വികസനത്തിന് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലക്ക് നാല് അവാർഡുകൾ. മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിഭാഗത്തിൽ രണ്ടാംസ്ഥാനം പരപ്പ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജി.എസ്. സിന്ധുകുമാരി, മികച്ച കൃഷി അസിസ്റ്റൻറ് വിഭാഗത്തിൽ മൂന്നാംസ്ഥാനം കെ. ഭാസ്കരൻ, കൃഷി അസിസ്റ്റൻറ് പള്ളിക്കര, മികച്ച പൊതുസ്ഥാപനം വിഭാഗത്തിൽ മൂന്നാംസ്ഥാനം എ.എൽ.പി.എസ് പൂണ്ടൂർ, ചെങ്കള പഞ്ചായത്ത്, മികച്ച ക്ലസ്റ്റർ വിഭാഗത്തിൽ മൂന്നാം സ്ഥാനം എരിക്കുളം പച്ചക്കറി ക്ലസ്റ്റർ, മടിക്കൈ പഞ്ചായത്ത് എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് 25,000 രൂപയും മൂന്നാം സ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story