Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 11:11 AM IST Updated On
date_range 18 Aug 2018 11:11 AM ISTകാലവർഷക്കെടുതി: 13 മരണം; 25 കോടിയുടെ നഷ്ടം
text_fieldsbookmark_border
കാസർകോട്: കാലവർഷക്കെടുതിയിൽ ജില്ലയിൽ വൻ നഷ്ടം. ഇതുവരെ 13 പേരാണ് മരിച്ചത്. റോഡ്, വൈദ്യുതി, കൃഷി എന്നിവയിലുണ്ടായ കണക്കുപ്രകാരം 25 കോടിയോളം വരും. മറ്റുവകുപ്പുകളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. 519 ഏക്കർ കൃഷിയാണ് നശിച്ചത്. 5.80 കോടി രൂപയാണ് നഷ്ടമുണ്ടായത്. പൊതുമരാമത്ത് വകുപ്പിെൻറ റോഡ് തകർന്നതുവഴി 12.80 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി ബോർഡിെൻറ നഷ്ടം 3.78 കോടിയാണ്. ഒരു കെ.എസ്.ഇ.ബി ജീവനക്കാരൻ ജോലിക്കിടെ മരിച്ചു. കാലവർഷക്കെടുതിയിൽ വിച്ഛേദിക്കെപ്പട്ട വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഷോക്കേറ്റ് തെറിച്ചുവീണ് തലപൊട്ടി ലൈൻമാൻ നീലേശ്വരം കടിഞ്ഞിമൂല സ്വദേശി ഷൺമുഖൻ മരിച്ചു. കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി സ്കൂളിലും ബേക്കൽ ഫിഷറീസ് യു.പി സ്കൂളിലുമായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നത്. ഇതിൽ കോട്ടിക്കുളം നിലനിൽക്കുന്നുണ്ട്. 97പുരുഷന്മാരും 97 കുട്ടികളും 125 സ്ത്രീകളുമാണ് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. കാസർകോട് കൊറക്കോട്ടുനിന്ന് 10 കുടുംബങ്ങേളാട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. 314 വീടുകളാണ് തകർന്നത്. 47 എണ്ണം പൂർണമായും തകർന്നു. 38,58,000 രൂപയാണ് നഷ്ടം. 267 വീടുകൾ ഭാഗികമായി തകർന്നു. 83,92,531രൂപയാണ് ഇതിെൻറ നഷ്ടം. മറ്റ് വകുപ്പുകളുടെ നഷ്ടക്കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story