Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയത്തിൽ മുങ്ങി...

പ്രളയത്തിൽ മുങ്ങി ഉത്സവ വ്യാപാരം

text_fields
bookmark_border
കണ്ണൂർ: ഒാണവും പെരുന്നാളും ഒരുമിച്ചുവന്നിട്ടും ആൾപ്പെരുമാറ്റമില്ലാതെ നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ. ഉത്സവ സീസൺ ലക്ഷ്യമിട്ട് ആരംഭിച്ച വഴിയോരകച്ചവട സ്റ്റാളുകളിലും സർക്കാർ സംഘടിപ്പിച്ച മേളകളിലും സ്ഥിതി വ്യത്യസ്തമല്ല. മലയോരവാസികളുൾപ്പെടെ നിരവധിപേർ ആഘോഷത്തിന് തുണിത്തരങ്ങളും മറ്റുംവാങ്ങാൻ നഗരത്തിലെത്താറുണ്ട്. എന്നാൽ, ഇത്തവണ കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായപ്പോൾ വാങ്ങാൻ ആളെത്തുന്നില്ലെന്ന് ഇവർ പരിഭവം പങ്കുവെച്ചു. കെടുതിയോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങൾ ഒഴിവാക്കുകയോ ചുരുക്കുകയോ െചയ്യുേമ്പാൾ തങ്ങളുടെ ജീവനോപാധി അടയുകയാണെന്ന് കച്ചവടക്കാർ പറയുന്നു. കണ്ണൂർ ടൗൺ സ്ക്വയറിൽ ഒരുക്കിയ അഖിലേന്ത്യാ കരശകൗശല കൈത്തറി വിപണനമേളയെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിർത്താതെ മഴ പെയ്തപ്പോൾ തീരെ ആളില്ലാതായി. വിപണനമേള ഒരുക്കിയ സ്ഥലത്ത് വെള്ളം കയറുന്നതും ആളുകളെ അകറ്റുകയാണെന്ന് സംഘാടകർ പറഞ്ഞു. പൊലീസ് മൈതാനിയിലെ കൈത്തറി വിപണനമേളയും സമാന അനുഭവം പങ്കുെവച്ചു. കുടുംബശ്രീ സ്റ്റാളുകൾ തയാറാക്കിെവച്ച ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ നശിക്കുന്ന അവസ്ഥയാണ്. ഇലക്ട്രോണിക്, വസ്ത്ര വിപണിക്കും പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story