Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:00 AM IST Updated On
date_range 17 Aug 2018 11:00 AM ISTയൂത്ത് കോൺഗ്രസ് ദേശരക്ഷാബന്ധൻ പരിപാടിക്ക് തുടക്കം
text_fieldsbookmark_border
കാടാച്ചിറ: യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ദേശരക്ഷാബന്ധൻ പരിപാടിക്ക് കാടാച്ചിറയിൽ തുടക്കമായി. മൂവർണരാഖി അണിഞ്ഞ പ്രവർത്തകർ ദേശരക്ഷാ പ്രതിജ്ഞയെടുത്തു. മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി പരിപാടി ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡൻറ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് റിജിൻരാജ് അധ്യക്ഷതവഹിച്ചു. ആധ്യാത്മിക പ്രഭാഷകൻ പ്രവീൺ പനോന്നേരി, സിനിമ-സീരിയൽ താരം അനിലേഷ് ആർച്ച, യൂത്ത് കോൺഗ്രസ് ധർമടം ബ്ലോക്ക് പ്രസിഡൻറ് ഷമേജ് പെരളശ്ശേരി, വി.സി. ജിതീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.വി. ജയരാജൻ, ഇന്ദിര, ആലേഖ് തുടങ്ങിയവർ സംസാരിച്ചു. റിജിൽ മാക്കുറ്റി ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്ലബുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ദേശരക്ഷാബന്ധൻ ചടങ്ങ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story