സംസ്ഥാന ചെറുകഥ ശിൽപശാലക്ക്​ ഇന്ന്​ തുടക്കം

06:41 AM
10/08/2018
കാഞ്ഞങ്ങാട്: സാഹിത്യവേദിയുടെ സംസ്ഥാനതല ചെറുകഥ ശിൽപശാല നെഹ്റു കോളജിൽ 'കഥായാനം 2018' വെള്ളിയാഴ്ച ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കഥരചനയിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട സുബൈദയെ ആദരിക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം കഥ എഴുത്തുകാരായ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും. കഥയിൽ താൽപര്യമുള്ള സഹൃദയർക്കും ക്യാമ്പിൽ നിരീക്ഷകരായി പങ്കെടുക്കാം. ടി.ഡി. രാമകൃഷ്ണൻ, സുസ്മേഷ് ചന്ദ്രോത്ത്, ഇന്ദുമേനോൻ, ഫ്രാൻസിസ് നറോണ, സന്തോഷ് ഏച്ചിക്കാനം തുടങ്ങി നിരവധി കഥാകൃത്തുക്കൾ ക്യാമ്പിൽ പെങ്കടുക്കും.
Loading...
COMMENTS