ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

06:35 AM
10/08/2018
കേളകം: കനത്തമഴയെ തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ ഇരിട്ടി താലൂക്കിൽ നാലും തളിപ്പറമ്പ് താലൂക്കിൽ മൂന്നും . അയ്യങ്കുന്ന് വില്ലേജിലെ കച്ചേരിക്കടവ് സ​െൻറ് ജോർജ് എൽ.പി സ്കൂൾ, കൊട്ടിയൂർ വില്ലേജ് അമ്പായത്തോട് സ​െൻറ് ജോർജ് യു.പി സ്കൂൾ, ആറളം വില്ലേജ് പുതിയങ്ങാടി മദ്റസ, മാങ്ങോട് നിർമല എൽ.പി സ്കൂൾ, ചെങ്ങളായി വില്ലേജ് ടൗൺ മദ്റസ കെട്ടിടം, കൊയ്യം എ.എൽ.പി സ്കൂൾ, എരുവേശ്ശി വില്ലേജ് സ​െൻറ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്. വിവിധ ക്യാമ്പുകളിലായി 250 പേരാണുള്ളത്. ബന്ധുവീടുകളിലും നിരവധിപേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനും നിർദേശമുണ്ട്.
Loading...
COMMENTS