കൊട്ടിയൂർ ടൗണിലെ കടകൾക്കും മസ്ജിദിനും ഭീഷണി

06:35 AM
10/08/2018
കേളകം: ബാവലിപ്പുഴ വെള്ളപ്പൊക്കത്തിൽ കരയിടിച്ചിൽ രൂക്ഷമായതോടെ കൊട്ടിയൂർ ടൗണിലെ കടകളും മസ്ജിദും ഭീഷണിയിലായി. നീണ്ടുനോക്കിയിലെ നുസ്റത്തുൽ ഇസ്ലാം ജുമാമസ്ജിദി​െൻറ സംരക്ഷണഭിത്തി തകർന്നത് പള്ളിക്ക് ഭീഷണിയായി. വെള്ളപ്പൊക്കത്തിൽ സംരക്ഷണഭിത്തി പുഴയോട് ചേർന്നുള്ള കെട്ടിടങ്ങൾ അപകടഭീഷണിയിലാണ്. വെങ്ങലോടി, മന്ദംചേരി, പ്രദേശങ്ങളിലും വെള്ളം കയറി. അമ്പായത്തോട് മുതൽ കാളികയംവരെ നൂറുകണക്കിന് വീടുകളിലും കടകളിലും വെള്ളം കയറി. പുഴ സംരക്ഷണഭിത്തി തകർന്ന് ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്.
Loading...
COMMENTS