Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:29 AM IST Updated On
date_range 9 Aug 2018 10:29 AM ISTഇരിക്കൂർ പുഴ കവിഞ്ഞൊഴുകി; പാലങ്ങളും 25 വീടുകളും വെള്ളത്തിൽ
text_fieldsbookmark_border
ഡയനാമോസ് സ്റ്റേഡിയം, മദ്റസ, അംഗൻവാടി എന്നിവയിൽ വെള്ളം കയറി ഇരിക്കൂർ: നിർത്താതെ പെയ്യുന്ന മഴയിലും ഉരുൾപൊട്ടലിലും ഇരിക്കൂർ പുഴ നിറഞ്ഞുകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇരിക്കൂർ പഞ്ചായത്തിൽ 25 വീടുകൾ വെള്ളക്കെട്ടിലായി. ടൗണിലെ വളപ്പിനകത്ത് ആസ്യ, എ.സി. ആയിഷ, സഫീർ, കുന്നത്ത് അശ്റഫ്, കാസിം, പി.പി. അലീമ, കെ.ആർ. ഖാദർ എന്നിവരുടെ വീടുകൾക്ക് സമീപം വെള്ളം നിറഞ്ഞു. എ.എം.ഐ സ്കൂളിനു സമീപത്തെ ഇരുനില ക്വാർട്ടേഴ്സ് വെള്ളത്തിലാണ്. ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്ന മാധവൻ, ശബാന എന്നിവരുടെ കുടുംബങ്ങളും സമീപത്തെ മുറികളിൽ താമസിക്കുന്ന 15 അന്യസംസ്ഥാന തൊഴിലാളികളും ദുരിതത്തിലായി. ഡയനാമോസ് മിനി സ്റ്റേഡിയത്തിലും സമീപത്തെ ഫ്ലോർമില്ലിലും വെള്ളം കയറി. നിരവധി വീടുകളിലേക്കുള്ള വഴി മുടങ്ങി. നിടുവള്ളൂർ, കോളോട്, പട്ടുവം പ്രദേശങ്ങൾ ഒറ്റപ്പെട്ടു. എ.എം.ഐ സ്കൂളിനടുത്ത ഇസ്ലാഹി ക്വാർട്ടേഴ്സും അൽ ഫിത്ത്റ് ഖുർആൻ സ്കൂൾ, ഡയനാമോസ് ക്ലബ് ഓഫിസ് എന്നിവയും വെള്ളത്തിലാണ്. നിടുവള്ളൂരിലെ നടുക്കണ്ടി ഖദീജയുടെ വീട്, നൂറുൽ ഹുദ മദ്റസ, മൂന്ന് കടകൾ എന്നിവയിൽ വെള്ളം കയറി. നിടുവള്ളൂർ-പുഴക്കര റോഡ്, പൂഞ്ഞിടുക്ക് റോഡ്, ആയിപ്പുഴ പാലം റോഡ്, തുമ്പോൽ-പാണലാട് റോഡ് എന്നിവ തോടായി മാറി. കോളോട് വയലിലും പട്ടുവം സ്കൂൾ റോഡിലും വെള്ളം കയറി. കൃഷിനാശവുമുണ്ടായി. വെള്ളം കയറിയ സ്ഥലങ്ങൾ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സി. രാജീവൻ, വി. അബ്ദുൽ ഖാദർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.നസീർ, എം. ബാബുരാജ്, പി. ഹുസൈൻ ഹാജി, വില്ലേജ് ഓഫിസർ സി.കെ. നാരായണൻ എന്നിവർ സന്ദർശിച്ചു. കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ ഓടക്കടവ് മിനി പാലം, നായിക്കാലി പാലം റോഡ്, പടിയൂർ പഞ്ചായത്തിലെ തിരൂരിനടുത്തുള്ള കണ്ടകശ്ശേരി പാലം എന്നിവ വെള്ളത്തിനടിയിലായി. തിരൂരിൽ ലിസിയമ്മയുടെ വീട് പൂർണമായും തകർന്നു. മണ്ണൂർ വയൽ, ചേടിച്ചേരി വയൽ, ചൂളിയാട് വയൽ, കൊടോളിപ്രം വയൽ, കോളോട് നിടുവള്ളൂർ വയൽ എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു. പടിയൂർ പെടയങ്കോട്ടെ ഹാരിസിെൻറയും കെ.വി.ജിജയുടെയും വീടുകളുടെ പകുതി ഭാഗം വെള്ളത്തിൽ മുങ്ങി. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയിൽ കണ്ടേരി വയലിൽ വെള്ളം കയറി. സി.എച്ച്. ഇസ്മാഈൽ, കെ.ആർ. മഹമൂദ് എന്നിവരുടെ കടകളിലും വീടുകളിലും വെള്ളം നിറഞ്ഞു. വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പടിയൂർ പഞ്ചായത്തിൽ നാശം സംഭവിച്ച സ്ഥലങ്ങളിൽ പ്രസിഡൻറ് കെ. ശ്രീജ, വൈസ് പ്രസിഡൻറ് എം.എം.മോഹനൻ, മെംബർമാരായ കെ.പി. ബാബു, കെ.വി.നൈലോഫർ, സി.പ്രസന്ന, ഷെർലി, സെക്രട്ടറി കെ.നാരായണൻ, വില്ലേജ് ഓഫിസർ പുരുഷോത്തമൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story