Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുന്നൊരുക്കമില്ലാതെ...

മുന്നൊരുക്കമില്ലാതെ ഒാൺലൈൻ: സപ്ലൈകോക്ക്​ വൻ നഷ്​ടം

text_fields
bookmark_border
നീലേശ്വരം: മുന്നൊരുക്കമില്ലാതെ ചില്ലറ വിതരണ കേന്ദ്രങ്ങളിൽ ഒാൺലൈൻ ബില്ലിങ് നടപ്പാക്കിയതുവഴി സെപ്ലെകോയിൽ വൻ നഷ്ടം. അടിക്കടി നഷ്ടപ്പെടുന്ന ഇൻറർനെറ്റ് കണക്ഷൻ, സപ്പോർട്ട് ചെയ്യാത്ത പ്രിൻറർ എന്നിവ കാരണം ഉപഭോക്താക്കളിൽ പകുതിപേർക്കുേപാലും സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ലെന്ന് മാനേജർമാർ പറയുന്നു. മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ 1.5 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ വിൽപനയുണ്ടായിരുന്ന ഒൗട്ട്െലറ്റുകളിൽ ഇൗ മാസം ഒന്നാം തീയതി മുതൽ 60000-80000 രൂപ പരിധിയിലാണ് വിൽപന. ഒാണം-ബക്രീദ് കാലത്ത് വൻ വിൽപനയാണ് സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ, പുതിയ പരിഷ്കാരം ഉത്സവകാലത്ത് സപ്ലൈകോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുകയാണെന്ന് റീെട്ടയിൽ ഒൗട്ട്െലറ്റ് മാനേജർമാർ റിപ്പോർട്ട് നൽകിയതായാണ് അറിയുന്നത്. ഉത്സവ നാളുകൾക്കുശേഷം ഏതാനും ഒൗട്ട്െലറ്റുകളിൽ പരീക്ഷണാർഥത്തിൽ ഒാൺലൈൻ സംവിധാനം നടപ്പാക്കണമെന്നാണ് വകുപ്പുതലത്തിൽ ധാരണയുണ്ടായിരുന്നത്. എന്നാൽ, ഏതാനും ഉദ്യോഗസ്ഥരുടെ താൽപര്യ പ്രകാരമാണ് എല്ലായിടത്തും ഒറ്റയടിക്ക് ഒാൺലൈൻ സംവിധാനം തുടങ്ങിയതെന്നാണ് ആക്ഷേപം. സബ്സിഡി സാധനങ്ങളുടെ മറിച്ച് വിൽപനയും ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ ബില്ലിങ് ആരംഭിച്ചത്. എന്നാൽ, ഒൗട്ട്ലെറ്റുകളിലെ യഥാർഥ അവസ്ഥ പരിശോധിക്കാൻ അധികൃതർ തയാറായിട്ടില്ല. ഓണവും ബലിപെരുന്നാളും ഉൾപ്പെട്ട ഈ മാസത്തിൽ വിറ്റുവരവിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിച്ചിരുന്നതാണ്. അതാണ് പ്രതിദിനം അര ലക്ഷം രൂപയുടെ നഷ്ടത്തിലൂടെ കടന്നുപോകുന്ന സ്ഥിതിയിലേക്ക് ചെന്നെത്തപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story