Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:20 AM IST Updated On
date_range 7 Aug 2018 11:20 AM ISTകീഴാറ്റൂർ: അവസാനവാക്ക് കേരളസർക്കാറിേൻറതല്ല -പി.എസ്. ശ്രീധരൻപിള്ള
text_fieldsbookmark_border
കാസർകോട്: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ അവസാനവാക്ക് കേരളസർക്കാറിേൻറതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മുടക്കുന്നത് കേന്ദ്രമാണ്. കേന്ദ്രസർക്കാർ വയൽക്കിളികളുമായി ചർച്ച നടത്തിയതിനോട് കേരളസർക്കാറിെൻറ നിലപാട് വിവരക്കേടാണ്. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘത്തെ അയക്കുന്നതിന് എന്തിനാണ് ആശങ്കപ്പെടുന്നത്. ഫെഡറൽ സംവിധാനത്തിന് എതിെരന്ന് പറയുന്നവർക്ക് ആ സംവിധാനം എന്താണെന്നറിയില്ല. സി.പി.എം ഭരണഘടനയല്ല, രാജ്യത്തിെൻറ ഭരണഘടനയാണ് നോക്കുന്നത്. ഇത്തരം സ്റ്റാലിനിസ്റ്റ് സമീപനംകൊണ്ടാണ് സി.പി.എം കളരിയിെല ആശാനും വിളക്കുമായി ചുരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് അനന്തസാധ്യതയാണുള്ളത്. എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തിൽ പുതിയ പാർട്ടികൾ എൻ.ഡി.എയിലേക്ക് വരും. മറ്റു പാർട്ടികളിലെ ഉന്നതനേതാക്കൾ എത്തും. രാഷ്ട്രീയതന്ത്രമായതിനാൽ ആരൊക്കെയാണെന്ന് പറയുന്നില്ല. എയിംസ് കേരളത്തിന് ഇല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. 2015ൽ അനുവദിച്ചിട്ടുണ്ടോയെന്നാണ് തിരുവനന്തപുരം എം.പിയുടെ ചോദ്യം. അതിന് ഇല്ല എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിെൻറ ഭാഗമായി 2014ൽ സ്ഥലം നിർണയിച്ചുനൽകാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. അത് നൽകിയിട്ടില്ല. സംസ്ഥാന സർക്കാറാണ് നിർദേശം സമർപ്പിക്കേണ്ടത്്. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ കൂടുതൽ വികസനം നേടിയെടുക്കാം. രാഷ്ട്രീയകണ്ണടയിലൂടെ കാണുന്നതാണ് പ്രശ്നം. ബി.ജെ.പിയിൽ ഗ്രൂപ്പുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story