Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇത്​ കുട്ടികൾ...

ഇത്​ കുട്ടികൾ നട്ടുനനച്ച ജീവ​െൻറ കലവറ

text_fields
bookmark_border
കണ്ണൂർ: അന്യമാവുന്ന അപൂർവ സസ്യങ്ങളുടെ കലവറയൊരുക്കി തങ്ങൾ നട്ടുനനച്ച ജൈവവൈവിധ്യ പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുകയാണ് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. കോട്ടൂർ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ ഈ പാർക്കി​െൻറ മുഴുവൻ ഉത്തരവാദിത്തവും സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിനാണ്. 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത് ആരംഭിച്ചത് മുതൽ തുടരുന്നതാണ് വിദ്യാർഥികളുടെ മേൽനോട്ടം. വിവിധയിനം ചിത്രശലഭങ്ങളാലും പക്ഷിയിനങ്ങളുടെ വൈവിധ്യത്താലും സമ്പന്നമാണ് പാർക്ക്. പരിസ്ഥിതി സംരക്ഷണത്തി​െൻറ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിയ ഈ വിദ്യാർഥികൾ പഠനത്തി​െൻറ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതി​െൻറ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെയും വിദ്യാർഥികളെയും ബോധവത്കരിക്കുന്നതിലും മുൻപന്തിയിലാണ് ഇവർ. നാല് ഏക്കർ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ അധ്യാപകരും വിദ്യാർഥികളുമെത്താത്ത ഇടങ്ങളോ ഇവരുടെ സ്പർശമേൽക്കാത്ത ജൈവ സമ്പത്തോ ഇല്ല. വ്യത്യസ്തങ്ങളായ 500തരം സസ്യങ്ങളും 91 തരം ചിത്രശലഭങ്ങളും 54 പക്ഷിവർഗങ്ങളുമാണ് പാർക്കിലുള്ളത്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുന്നിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേര്, ശാസ്ത്രനാമം, കുടുംബം എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് ഹെർബൽ നഴ്സറി, വയനാട്ടിലെ ഡോ. എം.എസ്. സ്വാമിനാഥൻ അേഗ്രാ ബയോഡൈവേഴ്സിറ്റി റിസർച് സ​െൻറർ, ഉറവ് ബാംബൂ നഴ്സറി, പെരിയ റിസർവ് ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സസ്യങ്ങൾ വിദ്യാർഥികൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാർക്കിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ച് നടത്തിയ പഠനത്തി​െൻറ അടിസ്ഥാനത്തിൽ വിദ്യാർഥികൾ പോക്കറ്റ് ഫീൽഡ് ഗൈഡ് തയാറാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ ആറിന് വനം മന്ത്രി കെ. രാജുവാണ് ഗൈഡ് പ്രകാശനം ചെയ്തത്. 80 ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയ 'ഓരില' എന്ന റഫറൻസ് ഗൈഡും ജൈവവൈവിധ്യ പാർക്കിനെക്കുറിച്ചുള്ള 'പൂവാംകുരുന്നില' എന്ന ഡോക്യുമ​െൻററിയും ഇൗ മിടുക്കർ തയാറാക്കിയിട്ടുണ്ട്. നഗരസഭയിൽ നിന്നും ജൈവവൈവിധ്യ ബോർഡിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലാണ് പാർക്കിലെ പ്രവർത്തങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്. അധ്യാപകരുടെ പിന്തുണയുമുണ്ട്. 2009ൽ ജൈവവൈവിധ്യ ബോർഡി​െൻറ ഹരിത വിദ്യാലയം പുരസ്കാരം, 2010-11 വർഷത്തെ വനം-വന്യജീവി വകുപ്പി​െൻറ വനമിത്ര പുരസ്കാരം, 2015ൽ ജൈവവൈവിധ്യ ബോർഡി​െൻറ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. 2018ലെ വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് സ്കൂളിലെ അധ്യാപകനും എൻ.എസ്.എസ് യൂനിറ്റ് സ്പെഷൽ ഓഫിസറുമായ ടി.എം. രാജേന്ദ്രൻ അർഹനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story