Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചളിവെള്ളം താണ്ടി...

ചളിവെള്ളം താണ്ടി കാരാട്ടുകാർ

text_fields
bookmark_border
പയ്യന്നൂർ: കാരാട്ടുകാർക്ക് പുറത്തുകടക്കാൻ ഈ ചളിവെള്ളം താണ്ടണം. കുഞ്ഞിമംഗലം ശ്രീനാരായണ വിദ്യാഭവൻ-കാരാട്ട് കോട്ടം റോഡി​െൻറ ദുരവസ്ഥയാണ് കാരണം. കണ്ടാൽ തോടെന്ന് തോന്നുന്ന വെള്ളക്കെട്ട് ഗ്രാമീണ റോഡാണ്. മുട്ടോളമെത്തുന്ന ചളിവെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. മഴയൊന്നുപെയ്താൽ കാൽനടക്കാരുടെ അരയോളം ചളിവെള്ളം ഉയരും. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കാരാട്ടെ ഈ റോഡിലൂടെയാണ് പ്രദേശവാസികൾ പുറത്തേക്ക് കടക്കുന്നത്. സ്കൂൾ വിദ്യാർഥികളടക്കം ചളിവെള്ളത്തിലൂടെയാണ് പോകുന്നത്. ഏഴിലോട് റോഡിൽനിന്ന് നീലിയാർ കോട്ടംവരെ ടാർ ചെയ്ത ഈ ചെമ്മൺ റോഡി​െൻറ ശേഷിക്കുന്ന ഭാഗംകൂടി ടാറിങ് പൂർത്തിയാക്കി കുഞ്ഞിമംഗലം സ്കൂൾ ബസ് സ്റ്റോപ്പിലേക്കുള്ള വഴി യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവുചാൽ നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ വഴിയുണ്ടാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story