Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:39 AM IST Updated On
date_range 5 Aug 2018 10:39 AM ISTചെങ്ങളായിയിൽ ലീഗ്-സി.പി.എം സംഘർഷം; നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായി ടൗണിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.പി.എം, മുസ്ലിം ലീഗ് പ്രവർത്തകരായ നാലുപേർക്ക് പരിക്കേറ്റു. സി.പി.എം ചെങ്ങളായി ലോക്കൽ കമ്മിറ്റിയംഗവും ഗ്രാമ പഞ്ചായത്തംഗവുമായ പി.വി. രാജൻ (53), ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ചെമ്പിലേരിയിലെ ടി. ധനേഷ് കുമാർ (30) എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിക്കേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ ചെങ്ങളായിയിലെ കൊടിയിൽ മുഹമ്മദ് കുഞ്ഞി (42), യൂത്ത് ലീഗ് ശാഖ ട്രഷറർ കൗപ്രത്തെ നടുക്കുന്നുമ്മൽ റഫീഖ് (34) എന്നിവരെ ഇരിക്കൂർ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ടൗണിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലി ഇരുവിഭാഗവും തർക്കത്തിലേർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഹൈമാസ്റ്റ് വിളക്ക് സാമഗ്രികൾ ഇറക്കി വെക്കുന്നതിനിടെ സ്ഥലത്തെത്തിയ ലീഗുകാർ ഇവിടെ വിളക്ക് സ്ഥാപിക്കാൻ വിടില്ലെന്നുപറഞ്ഞ് തങ്ങളെ ആക്രമിച്ചുവെന്നാണ് പരിക്കേറ്റ സി.പി.എം പ്രവർത്തകർ പറയുന്നത്. അതേസമയം, ഹൈമാസ്റ്റ് ലൈറ്റ് എവിടെയാണ് സ്ഥാപിക്കുന്നതെന്നും വാർഡ് മെംബർ പോലും ഇതേപ്പറ്റി അറിഞ്ഞില്ലെന്നും പറഞ്ഞതോടെ സി.പി.എം പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയാണുണ്ടായതെന്ന് പരിക്കേറ്റ ലീഗ് പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story