Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:32 AM IST Updated On
date_range 5 Aug 2018 10:32 AM ISTയാത്രക്കാർക്ക് അവിസ്മരണീയ കാഴ്ചയായി ഹെലികോപ്ടർ യാത്ര
text_fieldsbookmark_border
കൂത്തുപറമ്പ്: മലബാറിലെ ആകാശദൃശ്യങ്ങൾ സാധാരണക്കാർക്ക് ആസ്വദിക്കുന്നതിനുവേണ്ടി ഒരുക്കിയ ഹെലികോപ്ടർ സർവിസ് യാത്രക്കാർക്ക് അവിസ്മരണീയ കാഴ്ചയായി മാറി. കണ്ണൂർ വിമാനത്താവളം, അറബിക്കടൽ എന്നിവക്ക് മുകളിലൂടെയാണ് ആകാശയാത്ര സംഘടിപ്പിച്ചത്. കൂത്തുപറമ്പ് നിർമലഗിരി കോളജ് കേന്ദ്രീകരിച്ചാണ് ശനി, ഞായർ ദിവസങ്ങളിലായി ഹെലികോപ്ടർ സർവിസ് നടക്കുന്നത്. യാത്രയുടെ സൗകര്യം സാധാരണക്കാർക്കുകൂടി ലഭ്യമാക്കുന്നതിനും നീലാകാശത്തെ കാഴ്ചകൾ നേരിൽ കാണുന്നതിന് അവസരമൊരുക്കിയുമാണ് യാത്ര സംഘടിപ്പിച്ചത്. കണ്ണൂർ വിമാനത്താവളം, അറബിക്കടൽ എന്നിവയുടെ ആകാശദൃശ്യങ്ങൾ ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ഒരുക്കിയത്. നിർമാണം പൂർത്തിയായ വിമാനത്താവളത്തിെൻറ ആകാശദൃശ്യങ്ങൾ യാത്രക്കാർക്ക് നവ്യാനുഭവമായി. അതോടൊപ്പം മലബാറിെൻറ ഹരിതഭംഗിയും യാത്രികർക്ക് ആസ്വാദ്യകരമായി. ഡൽഹി ആസ്ഥാനമായുള്ള ചിപ്സാൻ ഏവിയേഷൻ കമ്പനിയാണ് ആകാശയാത്ര സംഘടിപ്പിച്ചത്. ബെൽ 407 ഇനത്തിൽെപട്ട ഹെലികോപ്ടറാണ് സർവിസ് നടത്തിയത്. കൂത്തുപറമ്പ് മേഖലയിൽ ആദ്യമായി നടന്ന ആകാശയാത്രയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. സിവിൽ ഏവിയേഷൻ വകുപ്പിെൻറയും ജില്ല ഭരണകൂടത്തിെൻറയും പ്രത്യേക അനുമതിയോടെയാണ് ആകാശയാത്ര ഒരുക്കിയത്. ഫയർ എൻജിൻ ഉൾപ്പെടെയുള്ള എമർജൻസി സംവിധാനവും ലാൻഡിങ് സ്ഥലത്ത് ഒരുക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് തീരുമാനിച്ചിരുന്ന ഹെലികോപ്ടർ സർവിസ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്ടർ ബംഗളൂരുവിലേക്ക് തിരിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story