Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:26 AM IST Updated On
date_range 1 Aug 2018 11:26 AM ISTകെ.പി. ഉമ്മർ ചലച്ചിത്ര, സീരിയൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
കണ്ണൂർ: ചലച്ചിത്ര താരം കെ.പി. ഉമ്മറിെൻറ പേരിൽ മീഡിയ ലിങ്ക്സ് ഇന്ത്യ, മാസ്റ്റിഫ് ലോക്ക്സ് ആൻഡ് ആക്സസറീസ്, രാജേഷ് കറി പൗഡർ എന്നിവർ സംയുക്തമായി ഏർപ്പെടുത്തിയ ചലച്ചിത്ര, സീരിയൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നടൻ പ്രേംകുമാർ, സംവിധായകൻ സലീം അഹമ്മദ് എന്നിവർക്ക് സമഗ്ര സംഭാവനക്ക് ചലച്ചിത്ര രത്നം പുരസ്കാരങ്ങൾ സമ്മാനിക്കും. നവാഗത സംവിധായകൻ ഗിരീഷ് ദാമോദർ (അങ്കിൾ), യുവനടി രസ്ന പവിത്രൻ (ആമി) എന്നിവരും ചലച്ചിത്ര അവാർഡുകൾക്ക് അർഹരായി. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത 'ആത്മസഖി'യാണ് മികച്ച സീരിയൽ. വിനു പ്രണവം രചിച്ച വെള്ളിത്തിരയിലെ ഒാർമപ്പൂക്കൾ ചലച്ചിത്ര പുസ്തകമായും രാകേശ് േപരാവൂരിെൻറ വെളിപാടുകൾ കഥാസമാഹാരമായും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ആലപ്പി അഷ്റഫ് ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ ഒമ്പതിന് പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി. ബാലൻ, കെ.സി. സലാം, സനീഷ് ജെയിംസ്, ടി. ഷംസുദ്ദീൻ, റഹീം പൂവാട്ടുപറമ്പ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story