Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഹിത്യ ശിൽപശാല

സാഹിത്യ ശിൽപശാല

text_fields
bookmark_border
കണ്ണൂർ: സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനും സർഗവാസന പരിപോഷിപ്പിക്കുന്നതിനും പട്ടികജാതി വികസനവകുപ്പ് സാഹിത്യ ശിൽപശാല നടത്തും. 18 വയസ്സിന് മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽപെട്ട അഞ്ചുപേരെയും പങ്കെടുപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റി​െൻറ പകർപ്പ്, അപേക്ഷക​െൻറ പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫിസർ, പട്ടികജാതി വികസനവകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ മേയ് 25ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോറം പട്ടികജാതി വികസന വകുപ്പി​െൻറ വെബ്‌സൈറ്റ് www.scdd.kerala.gov.in ലും ചീഫ് പബ്ലിസിറ്റി ഓഫിസിലും ലഭിക്കും. ഫോൺ: 0471 2737212. ഇ-മെയിൽ: cposcdd@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story