ലയൺസ് ക്ലബ്ബ് സഹായത്തോടെ നിർധന കുടുംബത്തിന് വീടൊരുങ്ങുന്നു

05:47 AM
17/04/2018
പയ്യന്നൂർ: കൗൺസിലറുടെ ശ്രമഫലമായി . അന്നൂർ കിഴക്കെ കൊവ്വലിലെ കെ.എം.ഷൈജുവിന്റെ നിർധന കുടുംബത്തിനാണ് അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. വാർഡ് കൗൺസിലർ ഇ.പി.ശ്യാമളയുടെ ശ്രമഫലമായാണ് പയ്യന്നൂർ ലയൺസ് ക്ലബ്ബ് അവരുടെ നിർധനർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയായ ഹോം ഫോർ ഹോംലസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഷൈജുവിന്റെ കുടുംബത്തെ സഹായിക്കാനെത്തിയത്. നിർധന കുടുംബത്തെ കണ്ടെത്തിഒരു വർഷത്തിൽ ഒരു വീട് എന്ന പദ്ധതിയാണ് ലയൺസ് ക്ലബ്ബ് നടത്തി വരുന്നത്.പയ്യന്നൂരും പരിസരത്തുമായി ഇത്തരത്തിൽ നിരവധി വീടുകൾ ലയൺസ് ക്ലബ്ബ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഷൈജുവിന് നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ ചടങ്ങ് കൗൺസിലർ ഇ.പി.ശ്യാമളയുടെയും ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സുരേഷ് കോർമത്ത് ,സി.പി.മനോജ് കുമാർ, വി.പി.സന്തോഷ് കുമാർ, ജയരാജ് കുട്ടമത്ത് ,മുസ്തഫ കോയ, വിജയകുമാർ ഷേണായ് എന്നിവരുടെയും കെ.വി.ഭാസ്കരൻ ,ടി. കുഞ്ഞികൃഷ്ണൻ, എ.കെ.ദാമോദരൻ എന്നിവരുടെയും സാന്നിധ്യത്തിൽ നടന്നു.
COMMENTS