സ്വരരാഗസുധയായി 'പ്രണയമൽഹാർ'

05:44 AM
17/04/2018
തൃക്കരിപ്പൂർ: ബാബുരാജി​െൻറയും മെഹ്ദി ഹസ​െൻറയും ഈരടികളുടെ സ്വരരാഗസുധ പകർന്നേകിയ ഗാനസന്ധ്യ 'പ്രണയ മൽഹാർ' അനുവാചകർക്ക് വേറിട്ട അനുഭവമായി. ഉദിനൂർ സെൻട്രൽ യൂനിറ്റിയുടെ വിഷു ആഘോഷത്തോടനുബന്ധിച്ചാണ് യുവഗായകരായ അലോഷിയുടെയും സിമ്യ ഹംദാ​െൻറയും ഗാനസന്ധ്യ സംഘടിപ്പിച്ചത്. 'ബൈജു ബാവര'യിലെ 'ബച്പൻ കി മുഹബ്ബത്ത്...' എന്ന ഗാനത്തോടെയായിരുന്നു പ്രണയമൽഹാർ ആരംഭിച്ചത്. പിന്നീട് നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, റഫ്‌ത റഫ്‌ത വോ മേരെ തുടങ്ങിയ ഗാനങ്ങൾ ഹർഷാരവത്തോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്. തെരഞ്ഞെടുത്ത മികച്ച ഈരടികൾ മാത്രം അവതരിപ്പിക്കപ്പെട്ടു എന്നതാണ് പ്രണയമൽഹാറിനെ വേറിട്ടു നിർത്തുന്നത്. ചടുലമായ ഈണങ്ങൾ വിപണി കീഴടക്കുന്നകാലത്ത് മെലഡിയും കാവ്യാത്മകതയും തേടിപ്പിടിച്ച് അവതരിപ്പിക്കുന്ന രീതിയാണ് അനുവർത്തിക്കുന്നതെന്ന് ഹാർമോണിയസ് മലബാർ എന്ന ബാൻഡ് നയിക്കുന്ന അലോഷി പറയുന്നു. റഫീഖ് അഹമ്മദി​െൻറ 'മരണമെത്തുന്ന നേരത്ത്' അലോഷിയുടെ വേറിട്ട ആലാപനശൈലികൊണ്ട് കൈയടി നേടി. സൂഫിസംഗീതത്തി​െൻറ ആരോഹണങ്ങളിലേക്ക് കൈപിടിച്ച 'മസ്ത് കലന്തർ' സിമ്യ മനോഹരമാക്കി. ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ അങ്കണത്തിലായിരുന്നു പരിപാടി.
Loading...
COMMENTS