അനുസ്മരണം

05:44 AM
17/04/2018
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും സംവിധായകനുമായിരുന്ന വിദ്വാൻ പി. കേളുനായരുടെ 89ാം ചരമവാർഷികദിനവും അനുസ്മരണവും ബുധനാഴ്ച മൂന്നിന് വെള്ളിക്കോത്ത് നടക്കും. വിജ്ഞാനദായിനി ദേശീയ വിദ്യാലയ പരിസരത്താണ് പരിപാടി. പ്രകാശൻ ബാര ഉദ്ഘാടനംചെയ്യും. കരിവെള്ളൂർ മുരളി അനുസ്മരണപ്രഭാഷണം നടത്തും. വെള്ളിക്കോത്ത് വിഷ്ണു ഭട്ടി​െൻറ നേതൃത്വത്തിൽ സംഗീതിക ഗാനാലാപനം നടത്തും. ജില്ല പഞ്ചായത്ത് മെംബർ കേളു പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം. സൈനബ തുടങ്ങിയവർ സംസാരിക്കുമെന്നും സംഘാടകസമിതി ജനറൽ കൺവീനർ കെ. രാജ്മോഹൻ നീലേശ്വരം അറിയിച്ചു.
Loading...
COMMENTS