Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ മാൻവേട്ട:...

ആറളം ഫാമിൽ മാൻവേട്ട: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
കേളകം: ആറളം ഫാമിൽ വേട്ടക്കിരയായ മാനി​െൻറ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഫാമിലെ ഒമ്പതാം നമ്പർ ബ്ലോക്കിലാണ് കഴിഞ്ഞദിവസം കൂറ്റൻ മാനി​െൻറ തലയടക്കമുള്ള ശരീരഭാഗങ്ങൾ വനപാലകസംഘം കണ്ടെത്തിയത്. നായാട്ടുസംഘം കെണിവെച്ച് പിടിച്ചശേഷം അവശിഷ്ടങ്ങൾ കുഴിച്ചുമൂടുകയായിരുന്നുവെന്നു കരുതുന്നു. ഈ മാനിന് ഏകദേശം 80 കി.യോളം തൂക്കംവരുമെന്നാണ് വനംവകുപ്പി​െൻറ വിശദീകരണം. സംഭവം നായാട്ടാണെന്ന് ബോധ്യപ്പെട്ടതോടെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനപാലകർ. കൊട്ടിയൂർ ഫോറസ്റ്റർ വിനുവി​െൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മുമ്പും ആറളം ഫാമി​െൻറ വിവിധ ഭാഗങ്ങളിൽ വന്യജീവി വേട്ട സംബന്ധിച്ച കേസുകളുണ്ടായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story