Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരള...

കേരള ഭരണത്തെക്കുറിച്ച്​ ഇന്ന്​ കണ്ണൂരിൽ പറയുമെന്ന്​​ ആൻറണി

text_fields
bookmark_border
കാസർകോട്: എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഴുനീളം കേന്ദ്ര സർക്കാറിനെതിരെ പ്രസംഗിച്ച ആൻറണി കേരള ഭരണത്തെക്കുറിച്ച് ഇന്ന് കണ്ണൂരിൽ പറയാമെന്ന് മുന്നറിയിപ്പും നൽകി. താൻ പ്രസംഗകനൊന്നുമല്ല എന്ന് പറഞ്ഞ ആൻറണി തുടർന്ന് പറഞ്ഞത് മുഴുവൻ കേന്ദ്ര സർക്കാർ ഭരണത്തിനെതിരെയും അതി​െൻറ അന്ത്യം കുറിക്കാൻ പോകുന്നുവെന്നുമാണ്. എവിടെയും കേരളത്തെക്കുറിച്ച് പറഞ്ഞില്ല. പ്രസംഗം അവസാനിപ്പിക്കുേമ്പാൾ കേരളത്തിൽ പിണറായി സർക്കാറി​െൻറയും കേന്ദ്രത്തിൽ മോദി സർക്കാറി​െൻറയും അന്ത്യം കുറിക്കും എന്ന് പറഞ്ഞു. കേരളത്തിലെ ഭരണത്തെക്കുറിച്ച് കൂടുതൽ കണ്ണൂരിൽ സുധാകര​െൻറ നാട്ടിൽവെച്ച് പറയാമെന്ന് വേദിയിലുണ്ടായിരുന്ന കെ. സുധാകരനെ നോക്കിക്കൊണ്ട് പറഞ്ഞു. കണ്ണൂരിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് വിതരണ ചടങ്ങളിലാണ് താൻ പ്രസംഗിക്കുകയെന്നുകൂടി ആൻറണി സൂചിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story