Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 11:14 AM IST Updated On
date_range 5 April 2018 11:14 AM ISTപ്രമോദ് വധം: 10 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
text_fieldsbookmark_border
തലശ്ശേരി: കൂത്തുപറമ്പ് മൂര്യാെട്ട ബി.ജെ.പി പ്രവർത്തകൻ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ 10 സി.പി.എം പ്രവർത്തകെര ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (നാല്) ജഡ്ജി വി.എന്‍. വിജയകുമാര്‍ ശിക്ഷിച്ചു. പ്രതികളായ കുന്നപ്പാടി മനോഹരൻ (51), സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാണോത്ത് പവിത്രൻ (61), അണ്ണേരി പവിത്രൻ (51), ചാമാളയിൽ പാട്ടക്ക ദിനേശന്‍ (54), കളത്തുംകണ്ടി ധനേഷ് (39), കേളോത്ത് ഷാജി (40), ചാമാളയിൽ പാട്ടക്ക സുരേഷ് ബാബു (48), അണ്ണേരി വിപിന്‍ (32), കിഴക്കയിൽ പാലേരി റിജേഷ് (34), ഷമിൽ നിവാസിൽ വാളോടത്ത് ശശി എന്ന പച്ചടി ശശി (53) എന്നിവരെയാണ് ശിക്ഷിച്ചത്. 11പേരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതിയും സംഭവസമയത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മൂര്യാെട്ട ചോതായിൽ താറ്റ്യോട്ട് ബാലകൃഷ്ണന്‍ പിന്നീട് മരണപ്പെട്ടു. കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവ് അനുഭവിക്കണം. വധശ്രമത്തിന് ഏഴ് വർഷം തടവും 25,000 രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ്. പിഴസംഖ്യയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം മരിച്ച പ്രമോദിെൻറ അമ്മ മാധവിക്കും ഭാര്യ പി. ബിന്ദുവിനും നൽകണം. വധശ്രമത്തിൽ ഗുരുതര പരിക്കേറ്റിരുന്ന പ്രകാശന് നാല് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു. കേസിലെ രണ്ട്, മൂന്ന്, 11 പ്രതികൾക്ക് ഒരു വർഷം വീതവും രണ്ട് മുതൽ 11വരെ പ്രതികൾക്ക് മൂന്ന് മാസം വീതം േവറെയും തടവുണ്ട്. എന്നാൽ, ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴരക്ക് മൂര്യാട് ചുള്ളിക്കുന്നിലെ കശുമാവിൻ തോട്ടത്തിൽ വെച്ചാണ് പ്രമോദ് കൊല്ലപ്പെട്ടത്. ജോലിക്ക് പോകാനെത്തിയ പ്രമോദിനെയും പ്രകാശനെയും സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം ആക്രമിച്ചു. പ്രമോദ് മരണമടയുകയും പ്രകാശന്‍ ഗുരുതര പരിക്കുകളോടെ ദീര്‍ഘകാലം ചികിത്സയില്‍ കഴിയുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 33 സാക്ഷികളുള്ള ഈ കേസില്‍ 24 സാക്ഷികളെയാണ് വിസ്തരിച്ചത്. 25 രേഖകളും ഒമ്പത് തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. വിസ്തരിച്ച സാക്ഷികളില്‍ ആദ്യത്തെ അഞ്ചുപേര്‍ പ്രതികളെയും ആയുധങ്ങളും വിചാരണ വേളയില്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട പ്രമോദിെൻറ മരണമൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രമോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അഞ്ചാം സാക്ഷിയോടാണ് പ്രമോദ് തന്നെ ആക്രമിച്ചവരെക്കുറിച്ച് മരണമൊഴി നല്‍കിയത്. സി.ഐ ശശികുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ വിചാരണക്കിടെ കോടതിയിൽ നേരത്തെ കുറ്റം നിഷേധിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് ഈ കൊലപാതകവും കൊലപാതകശ്രമവും. അതുകൊണ്ട് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജയകുമാര്‍ വാദത്തിനിടയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഏഴ് തവണ വിധി പറയാനായി മാറ്റിവെച്ച േകസിൽ ബുധനാഴ്ച വൈകീട്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story