Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് തകർന്നു; യാത്ര...

റോഡ് തകർന്നു; യാത്ര ദുരിതമയം

text_fields
bookmark_border
പാപ്പിനിശ്ശേരി: ഹാജി റോഡ്‌ വഴി ഇല്ലിപ്പുറം കച്ചേരിത്തറ ഭാഗത്തേക്ക് പോകുന്ന പാപ്പിനിശ്ശേരി-ഇല്ലിപ്പുറം റോഡ് പൂർണമായും തകർന്നു. മഴക്കാലം തുടങ്ങിയതുമുതൽ ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമായിരിക്കുകയാണ്. ഹാജി റോഡ് മുതൽ ഏതാണ്ട് 10 മീറ്ററോളം ദൂരത്ത് പൂർണമായും പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. നിത്യേന ഏഴിലധികം ബസുകളും നൂറോളം വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡി​െൻറ പലഭാഗവും തകർന്നനിലയിലാണ്. റോഡി​െൻറ ഇരുവശവും ബാങ്ക് അടക്കം നിരവധി കച്ചവടസമുച്ചയങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. റോഡ് അടിയന്തരമായും അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story