Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:48 AM IST Updated On
date_range 30 Sept 2017 10:48 AM ISTമോദി സര്‍ക്കാര്‍ സമ്പദ്ഘടനയെ തിരിച്ചുവരാനാവാത്തവിധം തകര്‍ത്തു –ഹമീദ് വാണിയമ്പലം
text_fieldsbookmark_border
മോദി സര്‍ക്കാര്‍ സമ്പദ്ഘടനയെ തിരിച്ചുവരാനാവാത്തവിധം തകര്‍ത്തു –ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ഇനി ഒരു തിരിച്ചുവരവിന് കഴിയാത്തവിധം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ മോദി സര്‍ക്കാര്‍ തകര്‍ത്തെറിെഞ്ഞന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. രാജ്യത്തെ എല്ലാമേഖലകളും വന്‍പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യശ്വന്ത് സിന്‍ഹയെപ്പോലെയുള്ള ബി.ജെ.പി നേതാക്കള്‍ക്കും ബി.എം.എസിനും നിരവധി സംഘ്പരിവാര്‍ സഹയാത്രികര്‍ക്കും തുറന്നുപറയേണ്ട സ്ഥിതിയിലേെക്കത്തിയിരിക്കുന്നു. തൊഴില്‍രാഹിത്യവും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും രാജ്യത്തെ നിശ്ചലമാക്കിയിരിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള മോദിയുടെ ഭ്രാന്തന്‍ പരിഷ്കാരങ്ങളിലൂടെ ചെറുകിട ഉല്‍പാദനമേഖലയും പരമ്പരാഗത തൊഴില്‍രംഗങ്ങളും തകര്‍ന്നിരിക്കുന്നു. സാമ്പത്തികപരിഷ്കാരമല്ല, രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണുണ്ടായതെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട് ശരിവെക്കപ്പെട്ടിരിക്കുന്നു. സാമൂഹികഘടനക്ക് മേല്‍ സംഘ്പരിവാര്‍ നടത്തുന്ന ബലപ്രയോഗം അതേപോലെ തന്നെ സമ്പദ്ഘടനയുടെമേലും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിെൻറ ദുരന്തത്തില്‍നിന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും കരകയറാന്‍ സാധിക്കില്ല. മോദി സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് പുറത്താക്കുക മാത്രമാണ് അടിയന്തരപരിഹാരം. മേദി സര്‍ക്കാറില്‍നിന്ന് ആക്രമണത്തിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സംഘാടനത്തിലൂടെയേ ഇത് സാധ്യമാകൂ. അതിന് രാജ്യം തയാറാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story