Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോഗ്യമുള്ള...

ആരോഗ്യമുള്ള ഹൃദയത്തിന്​ ഒാർമപ്പെടുത്തലുമായി ഹൃദയാരോഗ്യ ദിനം

text_fields
bookmark_border
കണ്ണൂർ: ആരോഗ്യ പൂര്‍ണമായ ഹൃദയത്തിനുള്ള ഓര്‍മപ്പെടുത്തലുമായി ഹൃദയാരോഗ്യ ദിനം ആചരിച്ചു. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ഹൃദയാരോഗ്യ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് കണക്ക്. ജനിതകമായി മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആരോഗ്യ പൂര്‍ണമായ ജീവിതത്തിനും ഹൃദയത്തിനുമായി ഹാനികരമാകുന്ന ഭക്ഷണ പദാര്‍ഥങ്ങളൊഴിവാക്കുക, പതിവായി വ്യായാമം, മറ്റ് ദുശ്ശീലങ്ങള്‍ വര്‍ജിക്കുക എന്നിവ വഴി സാധ്യമാക്കും. ഇതിനുള്ള ഒാർമപ്പെടുത്തലുമായി 'വ്യായാമം ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തുകയാണ് ഹൃദയാരോഗ്യ ദിനം. ദിനാചരണത്തി​െൻറ ഭാഗമായി ലുബ്നാഥ് ഷാ മെമ്മോറിയൽ ട്രസ്റ്റ് ഹാർട്ട് റിവൈവൽ മെഷീൻ പരിശീലനം നടത്തി. ട്രസ്റ്റ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഹൃദയ പുനരുജ്ജീവന യന്ത്രത്തി​െൻറ പ്രവർത്തനം റെയിൽവേ ജീവനക്കാർ,പോർട്ടർമാർ, സ്റ്റേഷനിലെ കച്ചവടക്കാർ, ഒാേട്ടാ-ടാക്സി ഡ്രൈവർമാർ എന്നിവർക്ക് പരിചയപ്പെടുത്തി. അടിയന്തര ഘട്ടങ്ങളിൽ ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്ക് യന്ത്രം വഴി സമാശ്വാസം ലഭ്യമാക്കുന്നതിനായാണ് പരിശീലനം. പരിപാടി ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാനേജർ എം. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ ഡോ. സുൽഫിക്കർ അലി പരിശീലനം നൽകി. ട്രസ്റ്റ് ചെയർമാൻ പി. ഷാഹിൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ടി.വി. സുരേന്ദ്രൻ, സി.ഇ. ഷാജി, രജിത് രാജരത്നം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story