Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഷ്​ടമായത്​ എളിമയുടെ...

നഷ്​ടമായത്​ എളിമയുടെ ജീവിതത്തിനുടമയെ

text_fields
bookmark_border
നഷ്ടമായത് എളിമയുടെ ജീവിതത്തിനുടമയെ തലശ്ശേരി: ആദർശരാഷ്ട്രീയത്തിന് ഉടമയായിരുന്നു വ്യാഴാഴ്ച നിര്യാതനായ എസ്.എ. പുതിയവളപ്പിൽ. രാഷ്ട്രീയംകൊണ്ട് ഒന്നും നേടാത്തവരിൽ പ്രധാനി. ജീവിതംപോലും ലളിതം. കാർ ഉപയോഗിക്കുന്നതുതന്നെ വിരളം. നടത്തം പ്രധാനം. തലശ്ശേരിയിലെ തെരുവിലൂടെ എപ്പോഴും നടന്നുപോകുന്ന എസ്.എ. പുതിയവളപ്പിൽ എളിമ നിറഞ്ഞ പെരുമാറ്റവും ജീവിതവുംകൊണ്ട് ഒരു നേതാവ് എങ്ങനെയാകണമെന്ന് ജീവിച്ചുകാണിക്കുകയായിരുന്നു. കാലൻകുടയുമായി തലശ്ശേരി നഗരത്തിലൂടെ നടന്നുനീങ്ങുന്ന എസ്.എ സ്ഥിരം കാഴ്ചയായിരുന്നു. ആരെ കണ്ടാലും ചെറുചിരിയുമായുള്ള കുശലം. ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കുന്നതും സ്വീകാര്യമാക്കുന്നതും ഇതൊക്കെയായിരുന്നു. ജീവിതത്തിൽ അനുവർത്തിച്ചുവന്ന ലാളിത്യമാണ് അദ്ദേഹത്തി​െൻറ മുഖമുദ്ര. രാഷ്ട്രീയനേതാക്കൾ അധികാരത്തി​െൻറ പിറകെ പോകുേമ്പാൾ അധികാരത്തി​െൻറ ഇടനാഴിയിൽനിന്ന് മാറിനടന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതുപോലും മറ്റുവഴിയില്ലാതാകുേമ്പാൾ മാത്രം. മുസ്ലിംലീഗില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സി.കെ.പി ചെറിയമമ്മു കേയി പ്രധാന പങ്കുവഹിച്ച കാലത്തും ആ ബന്ധത്തി​െൻറ പേരില്‍ ഒരു സ്ഥാനവും നേടിയെടുക്കാന്‍ എസ്.എ തയാറായില്ല. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സഞ്ചരിച്ച സെയ്ദലവി രാഷ്ട്രീയ നേതാവായ ബാപ്പ സി.കെ.പി. ചെറിയ മമ്മുകേയിയുടെ വഴിയിലൂടെയാണ് ഭാവി കെട്ടിപ്പടുത്തത്. എം.എസ്.എഫി​െൻറ നേതാവായി മാറിയ അദ്ദേഹം ബാപ്പക്കൊപ്പം അഖിലേന്ത്യ മുസ്ലിംലീഗിലും അവിടെനിന്ന് െഎ.എൻ.എല്ലിലും എത്തുകയായിരുന്നു. തുടർച്ചയായി 13 വർഷം െഎ.എൻ.എല്ലി​െൻറ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തിരുന്നത് ഇദ്ദേഹം മാത്രമാണ്. ഇടതുപക്ഷത്തോടും ഇടതുനേതാക്കളോടും പ്രത്യേക ഇഷ്ടം പുലർത്തിയ നേതാവായിരുന്നു എസ്.എ. പരിചയപ്പെടുന്ന ആരോടും വ്യക്തിബന്ധം സൂക്ഷിക്കുന്നതിലും അദ്ദേഹത്തിന് വലുപ്പച്ചെറുപ്പമുണ്ടായിരുന്നില്ല. സംഘടനയെ എക്കാലത്തും ഇടതിനൊപ്പം നിർത്താനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. െഎ.എൻ.എല്ലിനെ ഇടതുമുന്നണിയുടെ ഘടകകക്ഷി ആക്കാതിരുന്നിട്ടും സംഘടന ഘടകകക്ഷിയെന്നനിലയിൽ തന്നെയാണ് ഒപ്പംനിന്നതും പ്രവർത്തിച്ചതും. ഇടതുപക്ഷവും ഐ.എൻ.എല്ലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. ഒരുവിഭാഗം വീണ്ടും മുസ്ലിംലീഗിലേക്ക് തിരിച്ചുപോയപ്പോഴും രാഷ്ട്രീയ ആദർശം വിടാൻ എസ്.എ തയാറായിരുന്നില്ല. മൂന്ന് സ​െൻറ് സ്ഥലത്ത് പണിതീർത്ത ചെറിയ വീട്ടിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. െഎ.എൻ.എല്ലി​െൻറ രാഷ്ട്രീയനിലപാടുകൾ തീരുമാനിക്കുേമ്പാൾ മതേതര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ആദർശരാഷ്ട്രീയത്തിലൂടെ ജീവിക്കുകയും മറ്റുള്ളവർക്ക് അനുവർത്തിക്കേണ്ട നന്മയുടെ വഴി കാട്ടിക്കൊടുക്കുകയുംചെയ്ത നല്ലമനുഷ്യനെ കൂടിയാണ് എസ്.എ. പുതിയവളപ്പിലി​െൻറ നിര്യാണത്തിലൂടെ െഎ.എൻ.എല്ലിനും അതുവഴി തലശ്ശേരിക്കും നഷ്ടമാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story