Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:58 AM IST Updated On
date_range 29 Sept 2017 10:58 AM ISTഎസ്.എ മതമൈത്രി ഉയർത്തിപ്പിടിച്ച നേതാവ് ^കോടിയേരി
text_fieldsbookmark_border
എസ്.എ മതമൈത്രി ഉയർത്തിപ്പിടിച്ച നേതാവ് -കോടിയേരി തലശ്ശേരി: ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയനേതാവായിരുന്നു ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷവും ഐ.എന്‍.എല്ലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. വിദ്യാര്‍ഥിയായ കാലംമുതല്‍ പൊതുരംഗത്ത് എസ്.എ. പുതിയവളപ്പില്‍ സജീവമായിരുന്നു. മുസ്ലിം ലീഗിെൻറ കേരളത്തിലെ സമുന്നതനേതാവായിരുന്ന സി.കെ.പി. ചെറിയമമ്മുകേയിയുടെ മകനെന്നനിലയില്‍ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളുമായും ചെറുപ്പകാലത്തുതന്നെ അദ്ദേഹത്തിന് അടുത്തബന്ധമായിരുന്നു. മുസ്ലിം ലീഗില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സി.കെ.പി. ചെറിയമമ്മുകേയി പ്രധാന പങ്കുവഹിച്ചകാലത്ത് ആ ബന്ധത്തിെൻറ പേരില്‍ ഒരു സ്ഥാനവും നേടിയെടുക്കാന്‍ എസ്.എ. തയാറായില്ലെന്നതാണ് അദ്ദേഹത്തിെൻറ പ്രത്യേകത. മുസ്ലിം ലീഗിെൻറയും ഐ.എന്‍.എല്ലിെൻറയും നേതാവായി പ്രവര്‍ത്തിച്ചകാലത്ത് മതമൈത്രി ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ എല്ലാവരുമായും സ്നേഹബന്ധം വെച്ചുപുലര്‍ത്തിയ അനിതരസാധാരണമായ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു എസ്.എ. എല്‍.ഡി.എഫ് സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രധാനപങ്കാണ് വഹിച്ചത്. എന്നാല്‍, സ്ഥാനമാനങ്ങള്‍ക്ക് പിറകെ പോവാന്‍ അദ്ദേഹം സന്നദ്ധമായില്ല. അദ്ദേഹത്തിെൻറ വേര്‍പാട് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിനും ഐ.എന്‍.എല്ലിനും വലിയ നഷ്ടമാണുണ്ടാക്കുന്നത്. വ്യക്തിപരമായി അദ്ദേഹവുമായി അടുത്തബന്ധം പുലര്‍ത്തിയതായും കോടിയേരി ബാലകൃഷ്ണൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story