Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:58 AM IST Updated On
date_range 29 Sept 2017 10:58 AM ISTകണ്ണൂര്‍ വിമാനത്താവളം: യാത്രാവിമാനം മാസങ്ങള്‍ക്കകം; റോഡുനിര്‍മാണം തകൃതിയില്‍
text_fieldsbookmark_border
മട്ടന്നൂര്‍: മൂര്‍ഖന്‍പറമ്പില്‍ യാത്രാവിമാനമിറങ്ങാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ചുറ്റുമുള്ള റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കണ്ണൂരില്‍നിന്ന് ചാലോട് വഴിയുള്ളതും അഞ്ചരക്കണ്ടിവഴിയുള്ളതും തലശ്ശേരിയില്‍നിന്നും ഇരിട്ടിയില്നിന്നുമുള്ളതുമായ നാലു റോഡുകളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിലവിലെ സുപ്രധാന പാതകള്‍. ഇവയുടെ നിര്‍മാണം പകുതിയിലധികം പൂര്‍ത്തിയായി. അഞ്ചരക്കണ്ടിയില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് പൂര്‍ണമായും നവീകരിച്ചു. ഇതില്‍ മട്ടന്നൂര്‍-വായാന്തോട് മുതല്‍ പദ്ധതിപ്രദേശംവരെയുള്ള നാലു കിലോമീറ്റര്‍ റോഡിെൻറ നവീകരണത്തിന് 85 ലക്ഷം രൂപയായിരുന്നു ചെലവ്. തലശ്ശേരി- വളവുപാറ റോഡ് വികസനത്തിെൻറ ഭാഗമായി ഇരിട്ടി--മട്ടന്നൂര്‍ റോഡിെൻറ നിര്‍മാണവും പുരോഗമിക്കുകയാണ്. ചാലോട്--മട്ടന്നൂര്‍ റോഡ് മാസങ്ങള്‍ക്കുമുമ്പ് പൂര്‍ണമാക്കിയിരുന്നു. മട്ടന്നൂരിലേക്ക് ഇരിക്കൂറില്‍നിന്നുള്ള റോഡും മറ്റു നിരവധി ഉപ റോഡുകളുമുണ്ട്. തലശ്ശേരി റോഡ്- കാര കനാല്‍വഴി മൂര്‍ഖന്‍ പറമ്പിലേക്കുള്ള വണ്‍വേ റോഡിന് 7.15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിെൻറ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മേലേ ചൊവ്വയില്‍നിന്ന് മട്ടന്നൂരിലേക്ക് ഇരട്ടവരിപ്പാത നിര്‍മിക്കാന്‍ 15 കോടി രൂപയും കൊടുവള്ളി-, പിണറായി-, അഞ്ചരക്കണ്ടിവഴി വിമാനത്താവളത്തിലേക്ക് നാലു വരിപ്പാതക്കായി 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. ഗ്രീന്‍ഫീല്‍ഡ് റോഡിെനക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നില്ല. കണ്ണൂര്‍--മട്ടന്നൂര്‍ നാഷനല്‍ ഹൈവേ യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് ഉപേക്ഷിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story