Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

അന്തിമോപചാരമർപ്പിക്കാൻ ജനപ്രവാഹം

text_fields
bookmark_border
തലശ്ശേരി: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ പുതിയവളപ്പിലിന് അന്ത്യോപചാരമർപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാടി​െൻറ നാനാ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളും കായ്യത്ത് റോഡിലെ തൻഈമിൽ എത്തി. ഒരു കാലം മുസ്ലിംലീഗി​െൻറ മലബാറിലെ നേതൃത്വ സംഗമവേദിയായ മമ്മുക്കേയിയുടെ വീട്ടിൽ പിതാവി​െൻറ പാതയിൽ രാഷ്ട്രീയത്തിൽ എളിമ ജീവിതം കൊണ്ട് മാതൃക കാട്ടിയ നേതാവിനെ അവസാന നോക്ക് കാണാൻ ഒഴുകി എത്തിവരുടെ വാഹന നിരാ കൊണ്ട് പ്രധാന വീഥികൾ വീർപ്പ് മുട്ടി. വൈകിട്ട് മൂന്നര മണിയോടെ ഇവിടെനിന്നും വിലാപയാത്രയായാണ് മയ്യിത്ത് ഓടത്തിൽ പളളിയിലേക്ക് കൊണ്ടുപോയത്. മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ നാണു എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, കോൺ്ഗ്രസ് നേതാക്കളായ പി. രാമകൃഷ്ണൻ, വി.എ. നാരായണൻ, മുൻ മന്ത്രി കെ.പി. മോഹനൻ, സി.പി.എം നേതാക്കളായ കെ.പി. സഹദേവൻ, അഡ്വ.പി. സതീദേവി, സി.പി.ഐ നേതാവ് സി. എൻ. ചന്ദ്രൻ, സത്യൻ മൊകേരി, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, മുൻ എം.എൽ.എ.മാരായ അഡ്വ.പി.എം.എ. സലാം, എ.പി അബ്ദുല്ലക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ അബ്ദുൽഖാദർ മൗലവി, സി.മോയിൻകുട്ടി, അബ്ദുറഹ്മാൻ കല്ലായി, ഐ.എൻ.എൽ നേതാക്കളായ അഹമ്മദ് ദേവർകോവിൽ, പ്രഫ.എ.പി. അബ്ദുൽവഹാബ്, ബി.ഹംസഹാജി, ജമാഅത്തെ ഇസ്ലാമി അസി. അമീർ മുജീബുറഹ്മാൻ, സെക്രട്ടറി പി.പി അബ്ദുറഹിമാൻ പെരിങ്ങാടി, ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് ഹനീഫ, പബ്ലിക് റിലേഷൻസ് സെക്രട്ടറി വി.കെ.ഖാലിദ്, െഎഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, റീജിയണൽ മാനേജർ ഉമറുൽ ഫാറൂഖ്, ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ, എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻജനീയർ മുഹമ്മദ്കോയ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാെനത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഖബറടക്കത്തിനുശേഷം പഴയബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ, അഹമ്മദ് ദേവർകോവിൽ, സി. മോയിൻകുട്ടി, മണ്ണയാട് ബാലകൃഷ്ണൻ, എം. സുരേന്ദ്രൻ, വർക്കി വട്ടപ്പാറ, അഡ്വ.പ്രദീപ് പുതുക്കുടി, പി.പി. അബ്ദുറഹിമാൻ, പനോളി ലക്ഷ്മണൻ, കെ. വിനയരാജ്, സലാം മാസ്റ്റർ, അഡ്വ.വി. രത്നാകരൻ, പ്രഫ.എ.പി. അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story