Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപദ്ധതിനിർവഹണം...

പദ്ധതിനിർവഹണം സമയബന്ധിതമായി തീർക്കണം- ^ജില്ല പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
പദ്ധതിനിർവഹണം സമയബന്ധിതമായി തീർക്കണം- -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കണ്ണൂർ: ജില്ല പഞ്ചായത്തി​െൻറ വാർഷിക പദ്ധതിനിർവഹണം കൃത്യമായും സമയബന്ധിതമായും തീർക്കാനുള്ള ഉത്തരവാദിത്തം നിർവഹണ ഉദ്യോഗസ്ഥർ കാണിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. പദ്ധതിനിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും മുന്നോട്ടുപോവാത്തത് ഗൗരവമായ പ്രശ്നമാണ്. ഓരോ പദ്ധതിക്കും സമയനിബന്ധനവെച്ച് മാസംതോറും പുരോഗതി അവലോകനം ചെയ്യണം. നിർവഹണ ഉദ്യോഗസ്ഥർ സ്വന്തം ചുമതലകൾ നിർവഹിക്കണം. അവലോകനയോഗങ്ങളിൽ കൃത്യമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് മൃഗസംരക്ഷണവകുപ്പ് മുഖേന നടപ്പിലാക്കാൻ ആസൂത്രണം ചെയ്ത താറാവുവളർത്തൽ പദ്ധതി മൃഗസംരക്ഷണ വകുപ്പി​െൻറതന്നെ വിയോജിപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡൻറി​െൻറ വിമർശനം. ജില്ല പഞ്ചായത്തി​െൻറ വിവിധ പദ്ധതികളുടെ പുരോഗതി യോഗം അവലോകനംചെയ്തു. യോഗത്തിൽ വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story