Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:58 AM IST Updated On
date_range 29 Sept 2017 10:58 AM ISTസിലിണ്ടർ കയറ്റിയ ലോറിയില്‍ വാതകചോര്‍ച്ച
text_fieldsbookmark_border
കണ്ണൂര്‍: പാചകവാതക സിലിണ്ടർ കയറ്റിയ ലോറിയിൽനിന്ന് പാചകവാതകം ചോർന്നു. ഉടൻ നിർവീര്യമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയപാതക്കടുത്ത് താണ-കക്കാട് റോഡില്‍ ഭാരത് ഗ്യാസിെൻറ ഗാർഹിക പാചകവാതക സിലിണ്ടർ ലോഡുമായി നിർത്തിയിട്ട ലോറിയില്‍നിന്നാണ് വാതകചോർച്ചയുണ്ടായത്. വിവരമറിഞ്ഞ് ഉടനെയെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് വാതകം നിർവീര്യമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ 3.15നാണ് സംഭവം. കക്കാട് റോഡ് പരിസരത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് പാചകവാതകത്തിെൻറ മണം വ്യാപിച്ചത് ഇതുവഴി പോവുകയായിരുന്ന പരിസരവാസി തിരിച്ചറിയുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെയും െപാലീസിനെയും വിവരമറിയിച്ചു. ഉടന്‍ അവര്‍ കുതിച്ചെത്തി. ലോറിയില്‍ ഡ്രൈവറും ക്ലീനറുമില്ലാതിരുന്നതിനാൽ ഗാേരജ് പൂട്ട് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് നൂറോളം ഗ്യാസ് കുറ്റികള്‍ പുറത്തെടുത്തു. ഇതില്‍ ഒന്നില്‍നിന്നാണ് ഗ്യാസ് ചോര്‍ച്ച കണ്ടെത്തിയത്. സിലിണ്ടറിെൻറ അടിഭാഗത്ത് വിള്ളല്‍ വീണതാണ് ഗ്യാസ് ചോര്‍ച്ചക്ക് കാരണം. വെള്ളം ചീറ്റി ഗ്യാസ് പുറത്തുവിടുകയായിരുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പ്രകാശ് കുമാറിെൻറ നേതൃത്വത്തിൽ ലീഡിങ് ഫയര്‍മാന്‍ ഭക്തവത്സലന്‍, ഫയര്‍മാന്മാരായ സുരേഷ്, സന്തോഷ് കുമാര്‍, സന്ദീപ്, സുനീഷ് എന്നിവരും ടൗണ്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story