Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:54 AM IST Updated On
date_range 29 Sept 2017 10:54 AM ISTമീസില്‍സ്-^റൂെബല്ല പ്രതിരോധകുത്തിവെപ്പ് ഒക്‌ടോബര്‍ മൂന്നുമുതല്‍
text_fieldsbookmark_border
മീസില്‍സ്--റൂെബല്ല പ്രതിരോധകുത്തിവെപ്പ് ഒക്‌ടോബര്‍ മൂന്നുമുതല്‍ കാസർകോട്: ഒക്‌ടോബര്‍ മൂന്നു മുതല്‍ 24വരെ ജില്ലയിലെ ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും മീസില്‍സ്--റൂെബല്ല പ്രതിരോധകുത്തിവെപ്പ് നടത്തുമെന്ന് ആരോഗ്യവകുപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും ആഭിമുഖ്യത്തിലാണ് അഞ്ചാംപനി (മീസില്‍സ്), റൂെബല്ല എന്നീ രോഗങ്ങള്‍ക്കെതിരെ കുത്തിവെപ്പ് നടത്തുന്നത്. അഞ്ചാംപനി കുട്ടികളില്‍ ന്യുമോണിയ, വയറിളക്കം, മസ്തിഷ്‌കവീക്കം എന്നിവയിലൂടെയുള്ള മരണത്തിന് കാരണമാകാറുണ്ട്. റൂെബല്ല രോഗം(ജര്‍മന്‍ മീസില്‍സ്) ഗര്‍ഭിണികള്‍ക്ക് ബാധിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ഹൃദ്രോഗം എന്നിവക്കും കാരണമാകുന്നു. ഇവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടികള്‍ക്ക് സമ്പൂര്‍ണ പ്രതിരോധമരുന്ന് നല്‍കുന്നത്. മുമ്പ് പ്രതിരോധകുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കും ഈ അധിക ഡോസ് നല്‍കണം. ഒറ്റ വാക്‌സിന്‍കൊണ്ട് രണ്ടു രോഗങ്ങളെ തുരത്താം എന്ന സന്ദേശവുമായാണ് പ്രതിരോധപരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 3,21,309 കുട്ടികള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യസംവിധാനങ്ങളും അംഗൻവാടികളും മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധമരുന്ന് നല്‍കും. വാർത്താസമ്മേളനത്തിൽ ഡോ. ഇ. മോഹൻ, ഡോ. മുരളീധര നെല്ലൂരായ, ഡോ. കെ. ജതേന്ദ്ര റായി, ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.വി. സുഗതൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story