Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:54 AM IST Updated On
date_range 29 Sept 2017 10:54 AM ISTഹിന്ദിക്കാരെ ഹിന്ദി പഠിപ്പിക്കാൻ കേരളത്തിെൻറ 'അച്ഛീ ഹിന്ദി'
text_fieldsbookmark_border
കാസർകോട്: കേരളത്തിലെ ഹിന്ദിക്കാർക്ക് 'അച്ഛീ ഹിന്ദി' പാഠ്യപദ്ധതിയുമായി കേരളസർക്കാർ. സംസ്ഥാന സാക്ഷരതാ മിഷെൻറ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതിക്ക് പെരുമ്പാവൂരിലാണ് തുടക്കംകുറിക്കുക. ഇപ്പോൾ പെരുമ്പാവൂർ നഗരസഭയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നടത്തിക്കൊണ്ടിരിക്കുന്ന മലയാളം പഠനം കഴിഞ്ഞാൽ അവരെ ഹിന്ദി പഠിപ്പിക്കുന്ന പദ്ധതിയാരംഭിക്കും. ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളുള്ള മേഖല എന്നനിലയിലാണ് പെരുമ്പാവൂരിനെ തെരഞ്ഞെടുത്തത്. ഇതിെൻറ തുടർനടപടിയെന്നോണം ഒരു ജില്ലയിൽ ഒരു പഞ്ചായത്ത് എന്നനിലയിൽ മറ്റു 13 ജില്ലകളിലും സർേവ ആരംഭിച്ചു. ഒക്ടോബർ രണ്ടിന് സർേവ സമാപിക്കും. 'ഇതരസംസ്ഥാന തൊഴിലാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും കേരളീയസമൂഹവുമായി അടുപ്പിക്കുന്നതിനും അതുവഴി ഇതരസംസ്ഥാന തൊഴിലാളികൾ മുഖേനയുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് കേരള സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ ഡോ. പി.എസ്. ശ്രീകല 'മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളഭാഷയിലും ഹിന്ദിയിലും സാക്ഷരരാക്കുകയാണ് ലക്ഷ്യം. കുറ്റകൃത്യങ്ങളിൽപെടുന്നതോടെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളീയമനസ്സിൽ ഭീതിയായി മാറിയിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും ഇവർ സാക്ഷരരാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് സാക്ഷരതാമിഷൻ കരുതുന്നു. മലയാളം പഠിപ്പിക്കാൻ 'ഹമാരി മലയാളം' എന്ന പാഠ്യപദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. രവീന്ദ്രൻ രാവണേശ്വരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story