Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:54 AM IST Updated On
date_range 29 Sept 2017 10:54 AM ISTകൂത്തുപറമ്പിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പിലെ പഴയ െപാലീസ് സ്റ്റേഷൻ പരിസരം മയക്കുമരുന്ന് മാഫിയയുടെ താവളമായിമാറുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഉപയോഗശൂന്യമായ െപാലീസ് സ്റ്റേഷൻ കെട്ടിടം കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത്. െപാലീസിെൻറ മൂക്കിനുതാഴെ ലഹരി ഒഴുകുമ്പോഴും അധികൃതരുടെ മൗനം മാഫിയക്ക് തുണയായിമാറുകയാണ്. കഞ്ചാവും ബ്രൗൺഷുഗറും ഉൾപ്പെടെയുള്ള മയക്കുമരുന്നുകളാണ് മാഫിയസംഘം വിൽപനക്കെത്തിക്കുന്നത്. സിറിഞ്ചുകൾ ഉപയോഗിച്ചാണ് പലരും ലഹരിവസ്തുക്കൾ ശരീരത്തിലേക്ക് കുത്തിയിറക്കുന്നത്. ഉപയോഗശേഷം സിറിഞ്ചുകളും മറ്റും സബ്ജയിലിനായി കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിക്കുകയാണ് പതിവ്. നിരവധി സിറിഞ്ചുകളും മദ്യക്കുപ്പികളും ഇവിടെ മാലിന്യക്കൂമ്പാരത്തോടൊപ്പം വലിച്ചെറിഞ്ഞിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ലഹരി ഇടപാടുസംഘം വലയിൽവീണവരിൽ അധികവും. ഇരുട്ടുപരന്നാൽ പഴയ െപാലീസ് സ്റ്റേഷൻ പരിസരം മാഫിയാസംഘം കൈയടക്കുകയാണ്. പരിസരപ്രദേശത്ത് തെരുവുവിളക്കുകളില്ലാത്തതും മയക്കുമരുന്ന് ഇടപാടുകാർക്ക് തുണയായിമാറിയിട്ടുണ്ട്. ബസ്സ്റ്റാൻഡിൽനിന്ന് മുൻസിഫ് കോടതി, സബ് ട്രഷറി എന്നിവിടങ്ങളിലേക്ക് ഇതുവഴി പോകുന്നവർ ഭയപ്പാടോടെയാണ് നടന്നുപോകുന്നത്. നിയമപാലകരുടെ മൂക്കിനുതാഴെ മയക്കുമരുന്നുസംഘം തഴച്ചുവളരുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധത്തിനിടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story