Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:54 AM IST Updated On
date_range 29 Sept 2017 10:54 AM ISTമാലിന്യം തള്ളിയ കടയുടമകൾക്ക് 25,000 രൂപ വീതം പിഴ
text_fieldsbookmark_border
തലശ്ശേരി: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് തുണിക്കട ഉടമകളായ വി.പി. അസ്കർ, വേണുഗോപാൽ എന്നിവർക്ക് 25,000 രൂപ വീതം പിഴചുമത്തി. തലശ്ശേരി ടൗൺബാങ്ക് ഓഡിറ്റോറിയത്തിന് സമീപത്തെ ഇവരുടെ കടകളിൽനിന്നുള്ള 25 ചാക്ക് മാലിന്യവുമായി നിട്ടൂർ സ്വദേശി ശശിയെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഗുഡ്സ്ഷെഡ് റോഡ് റെയിൽേവ സ്റ്റേഷൻ പരിസരത്ത് നിക്ഷേപിക്കാൻ കൈവണ്ടിയിലാണ് മാലിന്യം കൊണ്ടുവന്നത്. സ്ഥാപന ലൈസൻസികളെ വിളിച്ചുവരുത്തി ഉപേക്ഷിച്ച മുഴുവൻമാലിന്യവും സ്വന്തം ചെലവിൽ നീക്കംചെയ്യാനും ഉദ്യോഗസ്ഥർ നിർദേശിച്ചു. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ എം. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. ബാബു, പി.കെ. രാജേന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, കെ. സജിന എന്നിവർ നേതൃത്വം നൽകി. രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. കാമുകെനാപ്പം ഒളിച്ചോടിയ ഭർതൃമതി കോടതിയിൽ കീഴടങ്ങി തലശ്ശേരി: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി കോടതിമുമ്പാകെ കീഴടങ്ങി. പാറപ്രം സ്വദേശിനി ശിൽപയാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്േട്രട്ട് കോടതിമുമ്പാകെ ഹാജരായത്. യുവതിയെ സ്വന്തം ഇഷ്ടപ്രകാരം േപാകാൻ കോടതി അനുവദിച്ചു. അണ്ടല്ലൂർ സ്വദേശിയായ രൂപേഷിെൻറ കൂടെയാണ് ശിൽപ ഒളിച്ചോടിയത്. മൂന്നുമാസം മുമ്പ് ഇവർ രഹസ്യമായി വിവാഹം നടത്തിയതായി വിവരമുണ്ട്. തലശ്ശേരിയിലെ ഒരു സ്വകാര്യ ലാബിൽ ജീവനക്കാരിയായിരുന്നു യുവതി. ശിൽപയുടെ ഭർത്താവ് അരുണിെൻറ സുഹൃത്തുകൂടിയാണ് രൂപേഷ്. ഭർതൃവീട്ടിൽനിന്ന് 20 പവൻ സ്വർണവും പണവുമായാണ് ശിൽപ കാമുകനോടൊപ്പം ഒളിച്ചോടിയത്. ഇവ തിരിച്ചുലഭിക്കുന്നതിനായി അരുൺ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story