Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:54 AM IST Updated On
date_range 29 Sept 2017 10:54 AM ISTലഹരിഗുളികകള്‍ പിടികൂടി
text_fieldsbookmark_border
മംഗളൂരു: നഗരത്തില്‍ ശാരദ വിദ്യാലയപരിസരത്തെ പി.കെ.എസ് ഹെല്‍ത്ത് ക്യൂര്‍ മെഡിക്കല്‍ ഷോപ്പില്‍ പണമ്പൂര്‍ പൊലീസ് റെയ്ഡ് നടത്തി. ഉപയോഗിച്ചാല്‍ ലഹരി കയറുന്ന ഗുളികകളും സിറപ്പുകളും പിടിച്ചെടുത്തു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വിൽപന നടത്തിയതിെൻറ തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 30,000 രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്. ബന്തര്‍ ബാജിക്കരെയിലെ മുഹമ്മദ് അസ്ഹറിനെ (23) തണ്ണീര്‍ബാവിയില്‍നിന്ന് കഞ്ചാവ് വലിക്കുന്നതിനിടെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇയാളില്‍നിന്നുമാണ് മെഡിക്കൽഷോപ്പ് സംബന്ധിച്ച വിവരം ലഭിച്ചത്. മഫ്തിയിലെത്തിയ പൊലീസിന് ഡോക്ടറുടെ കുറിപ്പില്ലാതെ ഗുളിക ലഭിച്ചു. തുടര്‍ന്നായിരുന്നു റെയ്ഡ്. കേസ് അസിസ്റ്റൻറ് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story