Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ അഭയാർഥികൾക്ക്​ സാന്ത്വനസ്​പർശമായി സോളിഡാരിറ്റിയുടെ വസ്​ത്രവിതരണം

text_fields
bookmark_border
കണ്ണൂർ: മ്യാന്മറിൽ വംശവെറിക്കിരയായി ദുരിതംപേറുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് സാന്ത്വനമായി സോളിഡാരിറ്റി വസ്ത്രവിതരണ പദ്ധതി. മ്യാന്മറിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തിയവരെ സഹായിക്കാനാണ് സോളിഡാരിറ്റി പദ്ധതി നടപ്പിലാക്കുന്നത്. സോളിഡാരിറ്റി പ്രാദേശികഘടകങ്ങൾ മുഖേനയും സന്നദ്ധ സംരംഭങ്ങളുമായി സഹകരിച്ചുമാണ് വസ്ത്രശേഖരണം നടത്തിയത്. തലശ്ശേരി, തളിപ്പറമ്പ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ഭിക്ഷാടനരഹിത സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന അത്താഴക്കൂട്ടം എന്ന സന്നദ്ധസംഘടന ആറായിരത്തിലധികം വസ്ത്രങ്ങൾ സോളിഡാരിറ്റി ജില്ല കമ്മിറ്റിയെ ഏൽപിച്ചു. സോളിഡാരിറ്റി ജില്ല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് അത്താഴക്കൂട്ടം ചെയർമാൻ ഷഫീഖ് മുഹമ്മദ് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസിന് വസ്ത്രം കൈമാറി. ശ്രീകണ്ഠപുരത്തെ പ്രവാസികൂട്ടായ്മയായ മുസ്ലിം കൾച്ചറൽ സ​െൻറർ തലശ്ശേരിയിലെ വ്യാപാരകൂട്ടായ്മയായ യുനൈറ്റഡ് മർച്ചൻറ്സ് ചേംബർ, കണ്ണൂർ യൂനിറ്റി സ​െൻറർ, അൽസലാമ കോളജിലെ വിദ്യാർഥികൾ തുടങ്ങിയ സംരംഭകരും സോളിഡാരിറ്റി പദ്ധതിയിൽ പങ്കാളിയായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷ​െൻറ ഭാഗമായ വിഷൻ 2026 മുഖേനയാണ് വസ്ത്രങ്ങളും മറ്റ് സഹായങ്ങളും അഭയാർഥികളിേലക്കെത്തിക്കുന്നത്. െറയിൽവേ പാർസൽ മുഖേന ഇന്നലെ വസ്ത്രശേഖരണം ഡൽഹിയിലേക്കയച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ്, പി.എം. ഷെറോസ്, ടി.പി. ഇല്യാസ്, മുഹമ്മദ് അസ്കർ, മുഹമ്മദ് അഷ്റഫ്, നിഹാസ്, മഷൂദ്, ഹബീബ്, അബ്ദുല്ല, അസ്ലം ചാലാട്, ഹനാൻ, അഹ്മദ് എന്നിവർ േനതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story