Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:52 AM IST Updated On
date_range 29 Sept 2017 10:52 AM ISTനിർഭയ മാധ്യമപ്രവർത്തനത്തിന് അവസരമൊരുക്കണം ^കെ.യു.ഡബ്ല്യൂ.ജെ
text_fieldsbookmark_border
നിർഭയ മാധ്യമപ്രവർത്തനത്തിന് അവസരമൊരുക്കണം -കെ.യു.ഡബ്ല്യൂ.ജെ കണ്ണൂർ: ഗൗരി ലേങ്കഷ് വധം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർഭയ മാധ്യമപ്രവർത്തനം ഉറപ്പുവരുത്താനുള്ള സത്വരനടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണെമന്ന് കണ്ണൂര്‍ പ്രസ്ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമം ആവർത്തിക്കുേമ്പാഴും സർക്കാറുകളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗത ആശങ്കജനകമാണെന്നും േയാഗം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ വേതനപരിഷ് കരണത്തിന് പുതിയ വേജ്ബോർഡ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡൻറ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി.സി. രഞ്ജിത് റിപ്പോര്‍ട്ടും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി സി.വി. സാജു, മട്ടന്നൂര്‍ സുരേന്ദ്രന്‍ എന്നിവർ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് 2017--19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story