Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:52 AM IST Updated On
date_range 29 Sept 2017 10:52 AM ISTചീമേനി എൻജിനീയറിങ് കോളജിൽ സംഘട്ടനം: പരിക്കേറ്റവരെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു
text_fieldsbookmark_border
ചെറുവത്തൂർ: ചീമേനി എൻജിനീയറിങ് കോളജിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കെ.എസ്.യു പ്രവർത്തകരായ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥി ഒ.ടി.കെ. അമൽ (21), സിവിൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ കെ.വി. അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ വ്യാഴാഴ്ച രാത്രിയാണ് സന്ദർശിച്ചത്. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, വൈസ് പ്രസിഡൻറുമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി. കുഞ്ഞിക്കണ്ണൻ, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് സാജിദ് മൗവ്വൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോമിൻജോസ്, വൈസ് പ്രസിഡൻറ് നവനീത് ചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story