Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതിതടസ്സം:...

വൈദ്യുതിതടസ്സം: വ്യാപാരികളുടെ പരാതികൾ പരിഹരിക്കുമെന്ന്​ അധികൃതർ

text_fields
bookmark_border
കേളകം: കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ വൈദ്യുതിതടസ്സം സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂനിറ്റ് അധികൃതർക്ക് നൽകിയ പരാതിയിൽ തീരുമാനമായി. കേളകം വ്യാപാരഭവനിൽ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ വിളിച്ചുചേർത്ത യോഗത്തിലുന്നയിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് വ്യാപാരിനേതാക്കൾക്ക് ഉറപ്പുനൽകി. ചാണപ്പാറയിൽ പുതിയതായി സ്ഥാപിക്കുന്ന സബ്സ്റ്റേഷ​െൻറ പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുമെന്നും നാനാനിപൊയിൽ മുതൽ കേളകംവരെ പുതിയ 11 കെ.വി ലൈനുകൾ വലിച്ച് ഡിസംബറോടുകൂടി വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്നും അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ഇരിട്ടി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ബിജു, കേളകം അസിസ്റ്റൻറ് എൻജിനീയർ അഖിൽ ചാക്കോ, തുണ്ടിയിൽ അസിസ്റ്റൻറ് എൻജിനീയർ സുജിത്കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് കൊല്ലുവേലിൽ, യൂനിറ്റ് ജനറൽ സെക്രട്ടറി പോൾ വാഴക്കാലയിൽ, ട്രഷറർ ടോമി മാത്യു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story