Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:52 AM IST Updated On
date_range 29 Sept 2017 10:52 AM ISTപയ്യന്നൂരിൽ സംവിധായകരുടെ നേതൃത്വത്തിൽ സിനിമ പഠനകേന്ദ്രം തുടങ്ങും
text_fieldsbookmark_border
പയ്യന്നൂർ: ഉത്തര മലബാറിലെ സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫിലിം ഡയറക്ടേഴ്സ് ക്ലബിെൻറ നേതൃത്വത്തിൽ പയ്യന്നൂരിൽ സിനിമാപഠനകേന്ദ്രം ആരംഭിക്കുമെന്ന് സംവിധായകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, -കാസർകോട് ജില്ലകളിലെ ചലച്ചിത്രസംവിധായകരുടെയും മുഖ്യ സഹസംവിധായകരുടെയും സംഗമം വ്യാഴാഴ്ച പയ്യന്നൂരിൽ നടന്നു. ഇരുജില്ലകളിലുമായി 60ഓളം സംവിധായകരുണ്ട്. സംഗമത്തിൽ സംവിധായകരുടെ കൂട്ടായ്മ ഫിലിം ഡയറക്ടേഴ്സ് ക്ലബ് എന്ന പേരിൽ രൂപവത്കരിച്ചു. സംവിധായകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും പരിഹരിക്കുകയും പരസ്പരം സഹായങ്ങൾ നൽകുകയുമാണ് ലക്ഷ്യം. നല്ല സിനിമകൾ പ്രേക്ഷകരിലെത്തിക്കാനും ശ്രമം നടത്തും. സിനിമ ചിത്രീകരണയൂനിറ്റ് എത്തിക്കുന്നത് ചെലവേറിയ കാര്യമായതിനാൽ സ്വന്തമായി ഒരു യൂനിറ്റ് ഒരുക്കാനും സംവിധായക കൂട്ടായ്മ ആലോചിക്കുന്നുണ്ട്. ഫിലിം ഡയറക്ടേഴ്സ് ക്ലബിെൻറ ഉദ്ഘാടനം ഡിസംബറിൽ സിനിമാരംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് നടത്തും. സംഘടനയുടെ ബ്രോഷർപ്രകാശനം കൃഷ്ണൻ മുന്നാട്, മോഹൻ പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ പി.പി. ഗോവിന്ദൻ, മോഹൻ കുപ്ലേരി, പ്രദീപ് ചൊക്ലി, ഉൽപൽ വി. നായനാർ, ശ്രീജിത്ത് പലേരി, എം.ടി. അന്നൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story