Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനപക്ഷ സിവിൽ സർവിസ്...

ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം ജനങ്ങളും ജീവനക്കാരും തമ്മില്‍ അകലം ആവശ്യമില്ല ^പി. കരുണാകരൻ എം.പി

text_fields
bookmark_border
ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം ജനങ്ങളും ജീവനക്കാരും തമ്മില്‍ അകലം ആവശ്യമില്ല -പി. കരുണാകരൻ എം.പി കണ്ണപുരം: കേരളത്തിലെ സര്‍ക്കാര്‍ ഒാഫിസുകളുടെ മികച്ചപ്രവര്‍ത്തനത്തിന് ജനങ്ങളും ജീവനക്കാരും തമ്മിലുള്ള അകലം വേണ്ടെന്നും ജനസേവകരായിരിക്കണം ജീവനക്കാരെന്നും പി. കരുണാകരന്‍ എം.പി പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കേരള എൻ.ജി.ഒ യൂനിയൻ കണ്ണൂർ നോർത്ത് ഏരിയ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കേരള എൻ.ജി.ഒ യൂനിയ​െൻറ ആഭിമുഖ്യത്തിൽ സർക്കാർ ഓഫിസുകൾ ജനസൗഹൃദ ഓഫിസുകളായി പ്രഖ്യാപിക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ ഒമ്പത് ഏരിയകേന്ദ്രങ്ങളിൽ 115 ഓഫിസുകളാണ് ജനപക്ഷ സിവിൽ സർവിസായി പ്രഖ്യാപിക്കുന്നത്. കെ.സി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസ്സൻകുഞ്ഞി മാസ്റ്റർ, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.എം.പി. സറീന, എൻ. ശ്രീധരൻ, കണ്ണൂർ തഹസിൽദാർ വി.എം. സജീവൻ, സി. ലക്ഷ്മണൻ, പി. ബാലൻ, കെ.ബി. ശംസുദ്ദീൻ, പി.വി. പത്മനാഭൻ, എ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ടി. ഷറഫുദ്ദീൻ സ്വാഗതവും എം.സി.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story