Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:55 AM IST Updated On
date_range 28 Sept 2017 10:55 AM ISTഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രതികരിക്കുന്ന തലത്തിലേക്ക് പുതുതലമുറ ഉണരണം ^സുരഭി ലക്ഷ്മി
text_fieldsbookmark_border
ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രതികരിക്കുന്ന തലത്തിലേക്ക് പുതുതലമുറ ഉണരണം -സുരഭി ലക്ഷ്മി മട്ടന്നൂർ: ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രതികരിക്കുന്ന തലത്തിലേക്ക് പുതു തലമുറ ഉണർന്നുപ്രവർത്തിക്കണമെന്ന് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി. ശ്രീബുദ്ധ സാംസ്കാരികയാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂറിസം ദിനാഘോഷ പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടി പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. ഡോ. കെ. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ അനിത വേണു മുഖ്യാതിഥിയായി. ടൂറിസം ജേണലിസ്റ്റ് റോബി റോയ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ് എന്നിവരെ ആദരിച്ചു. സംസ്ഥാനതല ടൂറിസം ഫോട്ടോഗ്രഫി മത്സരവിജയികൾക്ക് നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരൻ മാസ്റ്റർ അവാർഡ് വിതരണംചെയ്തു. ടൂറിസം ക്വിസ് മത്സരവിജയികൾക്ക് വത്സൻ തില്ലങ്കേരി സമ്മാനങ്ങൾ വിതരണംചെയ്തു. ശിവദാസ് മട്ടന്നൂർ, ടി.പി. വാസുദേവൻ, പി. പുരുഷോത്തമൻ, കെ.വി. ജയചന്ദ്രൻ, പി.വി. ധനലക്ഷ്മി, വി.എൻ. സത്യേന്ദ്രനാഥ്, എം.കെ. നജ്മ ടീച്ചർ, പി. പ്രസീന, വി. ഹുസൈൻ, എൻ.വി. ചന്ദ്രബാബു, എം. ഷാജി, രവീന്ദ്രൻ മുണ്ടയാടൻ, കെ.കെ. കീറ്റുക്കണ്ടി, സലീം മുഹമ്മദ്, മണിയമ്പള്ളി ആബൂട്ടി, കെ.ഒ. പ്രശാന്ത്, ഇ.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കെ.പി. ഷിബു സ്വാഗതവും ഇ. സുധീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story