Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിക്കും

അനുമോദിക്കും

text_fields
bookmark_border
മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന് ഇക്കോ സൈന്‍ ഫ്ലക്‌സിലൂടെ പരിസ്ഥിതിസൗഹര്‍ദമാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ മട്ടന്നൂര്‍ നഗരസഭയിലെ രാഷ്ട്രീയനേതാക്കളെയും വിജയിച്ച കൗണ്‍സിലര്‍മാരെയും സൈന്‍ പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിക്കും. ഉപയോഗിച്ച ഫ്ലക്‌സുകളുടെ റീസൈക്കിള്‍ ചെയ്യുന്ന പദ്ധതി വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ ജില്ല സെക്രട്ടറി എം.വി. പ്രസാദിന് കൈമാറും. ഫ്ലക്‌സുകള്‍ തിരിച്ചേല്‍പിക്കുന്നവര്‍ക്ക് മാസംതോറും നല്‍കുന്ന സമ്മാനങ്ങളും നറുക്കെടുപ്പും ചടങ്ങില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് കെ. മനോഹരന്‍, സെക്രട്ടറി എം.വി. പ്രസാദ്, വൈസ് പ്രസിഡൻറുമാരായ കാവ്യേഷ് പുന്നാട്, പി.കെ. രാജീവന്‍, ജോ. സെക്രട്ടറിമാരായ എ. റിജില്‍രാജ്, ശ്രീകാന്ത് ലാല്‍ജാന്‍, ട്രഷറര്‍ സി.കെ. വിനോദ് എന്നിവർ പെങ്കടുത്തു. സി.പി.എം പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: പൊലീസുകാരന് സസ്‌പെന്‍ഷന്‍ മട്ടന്നൂര്‍: സി.പി.എം പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ കല്ലേരിക്കര സ്വദേശി കെ.പി. സുഭാഷിനെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. രണ്ടാഴ്ചമുമ്പ് ബൈക്കില്‍ പോകുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ കല്ലേരിക്കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നുവെത്ര. ബൈക്ക് തടഞ്ഞിട്ടത് സുഭാഷാണെന്ന് കാണിച്ച് പരിക്കേറ്റവര്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കായിരുന്നു അന്ന് പരിക്കേറ്റിരുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ സി.ഐ എ.വി. ജോണി​െൻറ നേതൃത്വത്തില്‍ പൊലീസുകാരനെതിരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. പ്രദേശത്ത് കഴിഞ്ഞദിവസം സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്കുനേരെ ആക്രമണമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story