Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:06 AM IST Updated On
date_range 27 Sept 2017 11:06 AM ISTകീഴാറ്റൂരിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങി; കൃഷിയിറക്കാൻ വയലിൽ പണിയും തുടങ്ങി
text_fieldsbookmark_border
തളിപ്പറമ്പ്: കീഴാറ്റൂരിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്കൊപ്പം സമരക്കാരുടെ നേതൃത്വത്തിൽ കീഴാറ്റൂർവയലിൽ നെൽകൃഷിയിറക്കാനുള്ള നടപടികളും തുടങ്ങി. വയൽനികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടക്കുന്ന തളിപ്പറമ്പ് കീഴാറ്റൂരിൽ സി.പി.എമ്മിന് മൂന്നു ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. വടക്ക്, തെക്ക്, സെൻട്രൽ എന്നീ ബ്രാഞ്ച് കമ്മിറ്റികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇന്നലെ കീഴാറ്റൂർ വടക്ക് ബ്രാഞ്ച് സമ്മേളനമാണ് നടന്നത്. ഈ ബ്രാഞ്ചിലെ ഭൂരിഭാഗവും സമരത്തെ അനുകൂലിക്കുന്നവരാണ്. സമ്മേളനവേദിയിലെ പ്രധാന ചർച്ച കീഴാറ്റൂരിലെ സമരംതന്നെയായിരുന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ബാലകൃഷ്ണൻ നമ്പ്യാരാണ് മേൽഘടകം പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുത്തത്. സമരത്തിനൊപ്പംനിൽക്കുന്ന ബിജുമോനാണ് നിലവിലെ ബ്രാഞ്ച് സെക്രട്ടറി. കീഴാറ്റൂർസമരം ചർച്ചയായതോടെ സമ്മേളനനടപടികൾ രാത്രി വൈകിയും തുടർന്നു. കീഴാറ്റൂർ തെക്ക് ബ്രാഞ്ച് സമ്മേളനം ഇന്ന് നടക്കും. അതിനിടെ, വയലിൽ കൃഷിയിറക്കുന്നതിെൻറ മുന്നോടിയായി ട്രാക്ടർ ഉപയോഗിച്ച് ഇന്നലെ നിലമൊരുക്കി. വയനാട്ടിൽനിന്നാണ് ട്രാക്ടർ എത്തിച്ചത്. കീഴാറ്റൂർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ, വയലിൽ ഇത്തവണ 60 ഏക്കറിലാണ് നെൽകൃഷിയിറക്കാൻ നാട്ടുകാർ നീക്കംതുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story