Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:01 AM IST Updated On
date_range 27 Sept 2017 11:01 AM ISTകുളത്തിൽ മാലിന്യം തള്ളിയതായി പരാതി
text_fieldsbookmark_border
പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിലെ അരയാക്കൂൽ കുറിച്ചിക്കര ലക്ഷം വീട് കോളനിക്കടുത്ത് കുളത്തിൽ സ്വകാര്യ വ്യക്തി മാലിന്യം തള്ളിയതായി പരാതി. ഇതോടെ പ്രദേശം മുഴുവൻ ദുർഗന്ധ പൂരിതമായി. രണ്ടു ദിവസം മുമ്പാണ് കുളത്തിൽ മാലിന്യം തള്ളിയത്. ഇപ്പോൾ പ്രദേശത്തെ കിണറുകളിലും വെള്ളത്തിന് നിറവ്യത്യാസമനുഭവപ്പെടുന്നുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുളം മണ്ണിട്ട് നികത്താമെന്ന നിലപാടിലാണ് സ്ഥലമുടമ. മാലിന്യം തള്ളിയതോടെ പ്രദേശത്തിപ്പോൾ തെരുവുനായ് ശല്യവും രൂക്ഷമായതായി പരാതിയുണ്ട്. കിണറുകളിലും നിറവ്യത്യാസം അനുഭവപ്പെടാൻ തുടങ്ങിയതോടെ പകർച്ചപ്പനി ഭീഷണിയും നിലനിൽക്കുന്നു. ഇതേക്കുറിച്ച് പഞ്ചായത്തിലും ആരോഗ്യ വകുപ്പിനും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ക്വിസ്, ചിത്രരചന മത്സരം പാനൂർ: ഗാന്ധിജയന്തി ആഘോഷത്തിെൻറ ഭാഗമായി മൊകേരി സുഹൃജ്ജന വായനശാല ആൻഡ് ഗ്രന്ഥാലയം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ വിദ്യാർഥികൾക്ക് ക്വിസ്, ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഗ്രന്ഥാലയം ഓഫിസിലോ mokerivayanasala@gmail.com ഇ-മെയിൽ വിലാസത്തിലോ 28നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9946859023, 9400206952. വിദ്യാർഥിനികൾ രക്തം നൽകി മാതൃകയായി പാനൂർ: വിദ്യാർഥിനികൾ രക്തം നൽകി മാതൃകയായി. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് 51 പെൺകുട്ടികൾ രക്തം നൽകിയത്. എൻ.എസ്. എസ്, എൻ.സി.സി യൂനിറ്റ് തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളജിലെ മുഴുവൻ വിദ്യാർഥികളുടെയും രക്തഗ്രൂപ് നിർണയവും നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.പി. നംഷാദ് അധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. മുഹമ്മദ്, വി.കെ. മിനിമോൾ, മെഡിക്കൽ ഓഫിസർ ഡോ. മിതു, കെ. ഷീന, വി. പുഷ്പ, എം. സ്വാതി, സി. ഷാജി, പി. സാലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story