Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:57 AM IST Updated On
date_range 27 Sept 2017 10:57 AM ISTബി.ജെ.പിയുടെ ജനരക്ഷാമാർച്ച്: ഒരുക്കങ്ങൾക്ക് പി.ആർ കമ്പനിയും
text_fieldsbookmark_border
കണ്ണൂർ: ഇവൻറ് മാനേജ്മെൻറ് ഗ്രൂപ് ഉൾെപ്പടെയുള്ളവരുടെ നേതൃത്വത്തിൽ ബി.ജെ.പി ജനരക്ഷാമാർച്ചിനുള്ള ഒരുക്കങ്ങൾക്കായി െചലവഴിക്കുന്നത് ലക്ഷങ്ങൾ. ചുവപ്പുഭീകരതക്കും ജിഹാദി ഭീകരതക്കുമെതിരെ ജനമനഃസാക്ഷി ഉണർത്തുകയെന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ ജനരക്ഷാമാർച്ച് നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ മൂന്നിന് പയ്യന്നൂരിൽനിന്ന് ആരംഭിക്കുന്ന ജാഥ 18ന് തിരുവനന്തപുരത്ത് സമാപിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾെപ്പടെ ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മാർച്ചിൽ പെങ്കടുപ്പിക്കും. മറ്റ് ജില്ലകളിൽനിന്ന് വ്യത്യസ്തമായി കണ്ണൂർ ജില്ലയിൽ മാത്രം പദയാത്രയായാണ് മാർച്ച് നടക്കുക. മറ്റ് ജില്ലകളിൽ വാഹനജാഥകളായിരിക്കും. കണ്ണൂർ ജില്ലയിൽ നാലു ദിവസമായി നടക്കുന്ന പദയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കണ്ണൂർ ജില്ലയിലെ മുഴുവൻ പരിപാടികളിലും അമിത്ഷായെ പെങ്കടുപ്പിക്കണമെന്ന് സംസ്ഥാനനേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് ദേശീയനേതൃത്വം അനുകൂലമായ മറുപടിയാണ് നൽകിയതെന്നും വിവരമുണ്ട്. മാർച്ചിെൻറ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം സംസ്ഥാനനേതാക്കൾ കണ്ണൂരിലെത്തിയിരുന്നു. കണ്ണൂർ സ്റ്റേഡിയം കോർണർ ഉൾെപ്പടെ ജാഥക്ക് സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിൽ സംഘം സന്ദർശിച്ചു. ഒാരോ സ്വീകരണസ്ഥലങ്ങളിലും ഒരുക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഇവർ നേരിട്ടിടപെട്ട് ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പിനും അണികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുശേഷം പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി തുടങ്ങി പ്രധാന ടൗണുകളിൽ അമിത് ഷായുടെ കട്ടൗട്ടുകളും പ്രചാരണബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു. ബുധനാഴ്ച അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് പയ്യന്നൂരിൽ ബി.ജെ.പി. സംസ്ഥാന നേതൃയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജാഥയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ചചെയ്യും. കൂടാതെ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾെപ്പടെ പെങ്കടുക്കുന്നതിനാൽ സുരക്ഷാക്രമീകരണങ്ങൾക്കായി കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും അടുത്തദിവസങ്ങളിൽ ജില്ലയിൽ നേരിെട്ടത്തുമെന്നും വിവരമുണ്ട്. ജാഥാ സ്വീകരണകേന്ദ്രങ്ങളിലും ജില്ലയുടെ പ്രധാന ടൗണുകളിലും സുരക്ഷാസേന രഹസ്യസന്ദർശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story