Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:53 AM IST Updated On
date_range 24 Sept 2017 10:53 AM ISTബി.ജെ.പി പ്രവർത്തകന് വെേട്ടറ്റു; മാടപ്പീടികയിൽ സംഘർഷാവസ്ഥ
text_fieldsbookmark_border
തലശ്ശേരി: ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച സംഭവത്തെ തുടർന്ന് മാടപ്പീടികയിൽ സംഘർഷാവസ്ഥ. ഒാേട്ടാ ഡ്രൈവറായ പാറയിൽ മീത്തൽ അശോകനാണ് (52) വെള്ളിയാഴ്ച അർധരാത്രി മാടപ്പീടിക മാർക്കറ്റിന് സമീപത്ത് വെേട്ടറ്റത്. തലക്കും മുഖത്തും വെേട്ടറ്റ ഇയാൾ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അശോകനെ വെട്ടിപ്പരിക്കേൽപിച്ച ആക്രമിസംഘം പിന്നീട് വീട്ടിലെത്തി അശോകെൻറ ഭാര്യ രാധയെ മർദിച്ചതായും മകൻ സായന്തിനെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആേരാപിച്ചു. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്തു. സംഘർഷം കണക്കിലെടുത്ത് മാടപ്പീടികയിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രത്യേകസുരക്ഷ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story