Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'സൗഹൃദ വീഥി'...

'സൗഹൃദ വീഥി' കാടുകയറുന്നു; കോടികൾ പാഴായി

text_fields
bookmark_border
പാപ്പിനിശ്ശേരി: ധർമശാല മുതൽ പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം വരെ റോഡ് സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി നടത്തിയ നവീകരണ പ്രവൃത്തികൾ ലക്ഷ്യം കാണാതെ കാടുപിടിക്കുന്നു. ഇതോടെ കാൽനടപോലും ദുരിതമായി. ജെയിംസ് മാത്യു എം.എൽ.എയുടെ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയും ഡി.ടി.പി.സിയുടെ 80 ലക്ഷം രൂപയും അടക്കം 1.40 കോടി രൂപ ചെലവഴിച്ചാണ് 'സൗഹൃദ വീഥി'ക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. റോഡരികിൽ ഇരുവശത്തും പൂച്ചെടികൾ നട്ടുപിടിപ്പിക്കുക, നടപ്പാത സിമൻറ് ബ്ലോക്ക് ഉപയോഗിച്ച് കെട്ടി നവീകരിക്കുക, ഭിത്തിയിൽ ചിത്രപ്പണികൾ നടത്തുക എന്നിവയാണ് ഈ നവീകരണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, ഒരു വർഷമായിട്ടും ഏതാനും പ്രവൃത്തികൾ നടത്തിയതല്ലാതെ പൂർത്തീകരിക്കാൻ കരാറുകാരനായിട്ടില്ല. ഇപ്പോൾ റോഡിനിരുവശത്തും വൻതോതിൽ കാടുകയറിയതിനാൽ ഇഴജന്തുക്കളുടെയും പാമ്പുകളുടെയും താവളമായി മാറിയിരിക്കുകയാണെന്ന് സമീപവാസികൾ പറയുന്നു. ഇതുവരെ നടത്തിയ പ്രവൃത്തികൾ സംരക്ഷിക്കുന്നതിനോ കാട് വെട്ടിമാറ്റുന്നതിനോ സംവിധാനമേർപ്പെടുത്തിയിട്ടില്ല. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിൽ എറണാകുളം ആസ്ഥാനമായ ഹാബിറ്റാറ്റ് ആണ് പ്രവൃത്തി നടത്തുന്നത്. സ്േനക്ക്പാർക്കിന് സമീപം നിർമിക്കുന്ന പൂന്തോട്ടത്തി​െൻറ പ്രവൃത്തിയും എങ്ങുമെത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പി​െൻറ അംഗീകാരം ലഭിക്കാത്തതിനാലാണ് പ്രവൃത്തി ആരംഭിക്കാത്തതെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story