Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:02 AM IST Updated On
date_range 23 Sept 2017 11:02 AM ISTഗ്രാന്മ സാംസ്കാരിക വേദി സൗജന്യ പരിശീലന ക്യാമ്പ് വിപുലീകരിക്കുന്നു
text_fieldsbookmark_border
കണ്ണൂർ: മത്സര പരീക്ഷക്കായി സൗജന്യ പരിശീലനം നൽകി വരുന്ന പിണറായി ആസ്ഥാനമായുള്ള ഗ്രാന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിൽ സൗജന്യ പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 90 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ 30 പേർക്കാണ് പ്രവേശനം. പരിശീലനത്തിനുള്ള ചെലവുകൾ മാത്രം ഉദ്യോഗാർഥികളിൽ നിന്ന് ഇൗടാക്കും. വിവിധ വിഭാഗങ്ങളിൽ പ്രഗല്ഭരായ പരിശീലകർ സൗജന്യമായാണ് ക്ലാസുകൾ കൈകാര്യം ചെയ്യുക. പത്ത് വർഷത്തിനിടെ ഗ്രാന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഭാഗമായ 646ഒാളം പേർ നിലവിൽ സർക്കാർ സർവിസുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. പിണറായി, തലേശ്ശരി, ചാലോട്, അണ്ടലൂർ എന്നിവിടങ്ങളിലാണ് നിലവിൽ പരിശീലന കേന്ദ്രങ്ങളുള്ളത്. കരസേന, നാവികസേന, വ്യോമസേന, സി.ആർ.പി.എഫ്, െഎ.എസ്.എഫ്, ആർ.പി.എഫ്, ആർ.എ.എഫ്, െഎ.ടി.ബി.പി തുടങ്ങിയ കേന്ദ്ര സേനകളിലും പൊലീസ്, എക്സൈസ്, ജയിൽ, ഫോറസ്റ്റ്, ഫയർഫോഴ്സ് തുടങ്ങിയ സംസ്ഥാന സേനകളിലും യുവതി യുവാക്കൾക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതായി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കൂടാതെ ഗ്രാന്മ സാംസ്കാരിക വേദിയുടെ പരിശീലനത്തിൽ ജോലി ലഭിച്ചവരുടെ കുടുംബസംഗമം ഒക്ടോബർ രണ്ടിന് ജവഹർ ഹാളിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എ.എം. വിജേഷ്, പി.കെ. സുബിൻ, എൻ. നിഖ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story